Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ ഭരണഘടനയെയും വിദ്യാർത്ഥികളെയും ആക്രമിച്ചു; സർവകലാശാലയിൽ കയറിയാണ് അവർ വിദ്യാർത്ഥികളെ ആക്രമിച്ചത്; വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും അടിച്ചമർത്തുകയാണ് സർക്കാർ; ജാമിഅ മില്ലിയയിലെ പൊലീസ് അക്രമത്തിനെതിരെ പ്രിയങ്കാ ഗാന്ധി

സർക്കാർ ഭരണഘടനയെയും വിദ്യാർത്ഥികളെയും ആക്രമിച്ചു; സർവകലാശാലയിൽ കയറിയാണ് അവർ വിദ്യാർത്ഥികളെ ആക്രമിച്ചത്; വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും അടിച്ചമർത്തുകയാണ് സർക്കാർ; ജാമിഅ മില്ലിയയിലെ പൊലീസ് അക്രമത്തിനെതിരെ പ്രിയങ്കാ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അക്രമത്തെ നിശിദമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സർക്കാർ ഭരണഘടനയെയും വിദ്യാർത്ഥികളെയും ആക്രമിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. 'സർക്കാർ ഭരണഘടനയെയും വിദ്യാർത്ഥികളെയും ആക്രമിച്ചു. സർവകലാശാലയിൽ കയറിയാണ് അവർ വിദ്യാർത്ഥികളെ ആക്രമിച്ചത്. ഭരണഘടനയ്ക്കു വേണ്ടി ഞങ്ങൾ പോരാടും. ഈ സർക്കാരിനെതിരെ ഞങ്ങൾ പോരാടും.'- പ്രിയങ്ക പറഞ്ഞു.

മോദി സർക്കാർ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ജാമിഅയിൽ നടന്ന സംഭവമെന്ന് പ്രിയങ്ക നേരത്തേ ആരോപിച്ചിരുന്നു.'രാജ്യത്തെ സർവകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാർത്ഥികളെയും പത്രപ്രവർത്തകരെയും അടിച്ചമർത്തുകയാണ് സർക്കാർ. ഈ സർക്കാർ ഭീരുക്കളുടേതാണ്.' ജനങ്ങളുടെ ശബ്ദത്തെ സർക്കാർ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാർത്ഥികളേയും അടിച്ചമർത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്. അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ജാമിയ സർവകലാശാലയിൽ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP