Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ബന്ധം സുരക്ഷിതം; പരസ്പരമുള്ള ആശയവിനിമയം ബന്ധത്തിന്റെ ശക്തി'; മുസ്തഫ രാജുമായുമായുള്ള വിവാഹം നിയമ സാധുതയില്ലാത്തതെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രിയാമണി

'ബന്ധം സുരക്ഷിതം; പരസ്പരമുള്ള ആശയവിനിമയം ബന്ധത്തിന്റെ ശക്തി'; മുസ്തഫ രാജുമായുമായുള്ള വിവാഹം നിയമ സാധുതയില്ലാത്തതെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രിയാമണി

ന്യൂസ് ഡെസ്‌ക്‌

മുംബൈ: നടി പ്രിയാമണിയുമായുള്ള മുസ്തഫ രാജിന്റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആദ്യഭാര്യ ആയിഷയുടെ ആരോപണത്തിൽ മറുപടിയുമായി പ്രിയാമണി. ആയിഷയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും 2013ൽ തങ്ങൾ വിവാഹമോചിതരായതാണെന്നുമായിരുന്നു മുസ്തഫയുടെ പ്രതികരണം. ഇപ്പോഴിതാ മുസ്തഫയും താനുമായുള്ള വിവാഹബന്ധത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയാമണി. തങ്ങളുടെ ബന്ധം സുരക്ഷിതമാണെന്ന്  പ്രിയാമണി പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്കു നൽകിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

'എനിക്കും മുസ്തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാൽ, ആശയവിനിമയത്തിനാണ് അവിടെ ഏറ്റവും പ്രാധാന്യം. തീർച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം. യുഎസിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അകലെയായിരിക്കുമ്പോഴും ദിവസവും പരസ്പരം സംസാരിക്കണമെന്നത് ഞങ്ങൾക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങൾ പരസ്പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കിൽ ഒഴിവു കിട്ടുമ്പോൾ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്', പ്രിയാമണി പറയുന്നു.

താനുമായുള്ള വിവാഹബന്ധം മുസ്തഫ ഇനിയും വേർപെടുത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നുമായിരുന്നു ആയിഷയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ്തഫയ്ക്കും പ്രിയാമണിക്കുമെതിരെ ഒരു ക്രിമിനൽ കേസും ഗാർഹിക പീഡനാരോപണം ഉയർത്തി മറ്റൊരു മുസ്തഫയ്‌ക്കെതിരെ മറ്റൊരു കേസും നൽകിയിട്ടുണ്ട് ആയിഷ. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം നടക്കുന്ന സമയത്ത് തങ്ങൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു പോലുമില്ലെന്നാണ് ആയിഷയുടെ ആരോപണം.

എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നായിരുന്നു മുസ്തഫയുടെ പ്രതികരണം. ''ഞാനും ആയിഷയുടെ 2010 മുതൽ പിരിഞ്ഞാണ് താമസിക്കുന്നത്. 2013ൽ വിവാഹമോചിതരാവുകയും ചെയ്തു. പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017ലാണ് നടക്കുന്നത്. എന്തുകൊണ്ടാണ് ആയിഷ ഇക്കാലമത്രയും നിശബ്ദത പാലിച്ചത്?', മുസ്തഫ ചോദിക്കുന്നു.

വിവാഹമോചനം നേടിയെന്നും, രണ്ടു മക്കളുടെ ആവശ്യങ്ങൾക്ക് കൃത്യമായി പണം നൽകാറുണ്ടെന്നുമാണ് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്രയും വർഷങ്ങളായി പ്രതികരിക്കാത്തയാൾ ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയതിനെയും മുസ്തഫ ചോദ്യം ചെയ്തു. 

കഴിഞ്ഞ ദിവസമായിരുന്നു മുസ്തഫയും താനുമായുള്ള വിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ല എന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണെന്നും ആരോപിച്ച് ആദ്യഭാര്യ ആയിഷ രംഗത്തെത്തിയത്. 'മുസ്തഫയും ഞാനും ഇപ്പോഴും നിയമപരമായി വിവാഹിതനാണ്. അതിനാൽ തന്നെ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണ്. പ്രിയാമണിയെ വിവാഹം ചെയ്യുമ്പോൾ ഞങ്ങൾ ഡിവോഴ്‌സിന് അപേക്ഷിട്ടു പോലുമില്ല. എന്നാൽ മുസ്തഫ കോടതിയിൽ താൻ അവിവാഹിതനാണ് എന്നാണ് അറിയിച്ചത്', ആയിഷ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. മുസ്തഫയ്ക്ക് എതിരെ ഗാർഹീകപീഡനകേസും ആയിഷ ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ ആയിഷയുടെ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ കൈയിൽ നിന്നും പണം തട്ടാനുള്ള ശ്രമം ആണെന്നും മുസ്തഫ പറയുന്നു. ഞാനും പ്രിയാമണിയുമായുള്ള വിവാഹം 2017ൽ കഴിഞ്ഞതാണ്. എന്തുകൊണ്ടാണ് ആയിഷ ഇത്രയും നാൾ മിണ്ടാതിരുന്നു', മുസ്തഫ ചോദിക്കുന്നു

'രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയ്ക്ക് എന്ത് ചെയ്യാനാണ്? ഈ പ്രശനം രമ്യത്തിൽ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനു സാധിക്കാതെ വന്ന അവസ്ഥയിലാണ് ഈ വഴി സ്വീകരിച്ചത്', ആയിഷ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP