Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാ നടി പ്രിയാ രാമൻ ബിജെപിയിലേക്ക്; തീരുമാനം ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം; പാർട്ടിയിലേക്ക് കടക്കുന്നത് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ലെന്ന് താരം

സിനിമാ നടി പ്രിയാ രാമൻ ബിജെപിയിലേക്ക്; തീരുമാനം ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം; പാർട്ടിയിലേക്ക് കടക്കുന്നത് സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ലെന്ന് താരം

മറുനാടൻ മലയാളി ബ്യൂറോ

ആന്ധ്രാ പ്രദേശ്: കാശ്മീരത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി പ്രിയരാമൻ ബിജെപിയിലേക്ക്. എന്തെങ്കിലും സ്ഥാനം മുന്നിൽ കണ്ടല്ല താൻ പാർട്ടിയിൽ ചേരുന്നതെന്ന് താരം പറഞ്ഞു. തിരുപ്പതി സന്ദർശനത്തിനെത്തിയ നടി ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയായ വി സത്യമൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്ന പറഞ്ഞത്. നന്മ മാത്രമാണ് തന്റെ ലക്ഷ്യമെന്നും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി. പ്രവർത്തന മേഖല തമിഴ്‌നാടാണോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നാണ് പ്രിയ രാമൻ പറഞ്ഞത്.

ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയരാമൻ. സൈന്യം, ആറാം തമ്പുരാൻ, മാന്ത്രികം തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം അഭിനയിച്ചു. കുറച്ച് നാളുകളായി ബിഗ് സ്‌ക്രീനിൽ അത്ര സജീവമായി ഇല്ലെങ്കിലും മിനി സ്‌ക്രീനിൽ പ്രിയ സജീവമായി തുടരുകയാണ്. തമിഴ് നടൻ രഞ്ജിത്തിനെ വിവാഹം കഴിച്ചെങ്കിലും 2004 ൽ അവർ വേർപിരിഞ്ഞു. തമിഴ്‌നാട്ടിലെ പിഎംകെ വൈസ് പ്രസിഡന്റ് ആയിരുന്ന രഞ്ജിത്ത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിഎംകെ വിട്ട രഞ്ജിത്ത് ടി ടി വി ദിനകരന്റെ പാർട്ടിയിൽ ചേർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP