Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹമോചനം നേടി ഏഴുവർഷങ്ങൾ; 22ാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും ഒന്നിച്ച് ചലച്ചിത്രതാരങ്ങളായ പ്രിയ രാമനും രഞ്ജിത്തും; ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

വിവാഹമോചനം നേടി ഏഴുവർഷങ്ങൾ;  22ാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും ഒന്നിച്ച് ചലച്ചിത്രതാരങ്ങളായ പ്രിയ രാമനും രഞ്ജിത്തും; ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വിവാഹമോചന വാർത്തകളാണ് സിനിമാ ലോകത്തിന് പൊതുവേ പഥ്യം. പിരിഞ്ഞു കഴിഞ്ഞാൽ വീണ്ടുമൊരു കൂടിച്ചേരലൊക്കെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം നടക്കുന്നതാണ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നും വരുന്നത്.
നടി പ്രിയ രാമനും നടൻ രഞ്ജിത്തും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പ്രിയ രാമനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 22ാം വിവാഹ വാർഷികദിനത്തിലാണ് വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന് ഇവർ വെളിപ്പെടുത്തിയത്.

അത്തരത്തിൽ തന്റെ ഭർത്താവാണ് രഞ്ജിത്തെന്ന് പ്രിയ രാമൻ മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.1999ൽ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവർ അധികം വൈകാതെ വിവാഹിതരായി. 2014ലാണ് വേർപിരിഞ്ഞത്. അതേ വർഷം രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്തെങ്കിലും തൊട്ടടുത്ത വർഷം വേർപിരിഞ്ഞു. പ്രിയ രാമൻ- രഞ്ജിത്ത് ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP