Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ തീവണ്ടികൾക്ക് റെയിൽവേയുടെ അനുമതി: നൂറു റൂട്ടുകളിലായി ഓടുക 150 സ്വകാര്യതീവണ്ടികൾ; ലക്ഷ്യമിടുന്നത് 22,500 കോടി രൂപയുടെ നിക്ഷേപം

സ്വകാര്യ തീവണ്ടികൾക്ക് റെയിൽവേയുടെ അനുമതി: നൂറു റൂട്ടുകളിലായി ഓടുക 150 സ്വകാര്യതീവണ്ടികൾ; ലക്ഷ്യമിടുന്നത് 22,500 കോടി രൂപയുടെ നിക്ഷേപം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 150 സ്വകാര്യ തീവണ്ടികൾ ഓടിക്കുന്നതിന് റെയിൽവേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നൽകി. നൂറു റൂട്ടുകളിലായാണ് 150 സ്വകാര്യ തീവണ്ടികൾ ഓടി തുടങ്ങുക. റെയിൽവേയിൽ സ്വകാര്യവത്കരണത്തിലൂടെ 22,500 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. സ്വകാര്യ തീവണ്ടികൾക്ക് അനുമതി നൽകിയതിനു പിന്നാലെ, സ്വകാര്യ തീവണ്ടികളുടെ നടത്തിപ്പു സംബന്ധിച്ച രൂപരേഖയുടെ കരട് നീതി ആയോഗിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഞ്ചുവർഷമായി 2700 കോടിയുടെ സാങ്കേതിക-മൂലധനശേഷിയുള്ള, രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികൾക്ക് തീവണ്ടിസർവീസ് നടത്തിപ്പിന് അർഹതയുണ്ടാകും.

100 റൂട്ടുകൾ പത്തുമുതൽ പന്ത്രണ്ടു വരെ ക്ലസ്റ്ററുകളായി വിഭജിച്ചാണ് സ്വകാര്യമേഖലയ്ക്കു നൽകുക. സ്വകാര്യ തീവണ്ടികൾക്ക് സ്വന്തം ജീവനക്കാരെ ഉപയോഗിക്കാൻ അനുമതി നൽകും.
സ്വകാര്യതീവണ്ടികൾക്ക് അതേ റൂട്ടിലോടുന്ന മറ്റു തീവണ്ടികളെക്കാൾ 15 മിനിറ്റ് മുമ്പേ ഓടാം. എല്ലാ തീവണ്ടികൾക്കും കുറഞ്ഞത് 16 കോച്ച് ഉണ്ടാകും. എന്നാൽ, സമാന റൂട്ടുകളിലോടുന്ന പാസഞ്ചർ തീവണ്ടികളെക്കാൾ കോച്ചുകളുടെ എണ്ണം കൂടുകയുമില്ല.

മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗമാണു നിശ്ചയിച്ചിരിക്കുന്നത്. തരാതരം നിരക്കുനിശ്ചയിക്കാൻ നടത്തിപ്പുകാർക്ക് അവകാശമുണ്ടാകും. യാത്രാ ക്ലാസുകളും സ്റ്റോപ്പുകളും നിശ്ചയിക്കാനും അധികാരമുണ്ടാകും. പുതിയ രീതിയിൽ ഡിസൈൻ ചെയ്ത ബോഗികൾ, സ്റ്റെയിൻലെസ് സ്റ്റീൽ/അലൂമിനിയം പുറംഭാഗം, നിയന്ത്രണസംവിധാനം, സുരക്ഷാസംവിധാനം എന്നിവയും സ്വകാര്യ തീവണ്ടികൾക്കുണ്ടാകും. അറ്റകുറ്റപ്പണി നടത്തിപ്പ് ഏറ്റെടുത്ത സ്വകാര്യസ്ഥാപനത്തിന്റെ ചുമതലയായിരിക്കും.

നിലവിൽ രാജധാനി തീവണ്ടികൾ ഓടുന്ന മുംബൈ-ഡൽഹി, ഹൗറ-ഡൽഹി സെക്ടറുകളിലും സ്വകാര്യ തീവണ്ടികൾ ഓടിക്കും. ഡൽഹി-ലഖ്‌നൗ, മുംബൈ-അഹമ്മദാബാദ് റൂട്ടുകളിൽ ഓടിക്കുന്നതിനായി രണ്ട് തേജസ്സ് തീവണ്ടികൾ റെയിൽവേ നിയന്ത്രണത്തിലുള്ള ഐ.ആർ.സി.ടി.സി.ക്കു കൈമാറിയിട്ടുണ്ട്. സ്വകാര്യതീവണ്ടികൾ വരുന്നതോടെ യാത്രക്കാർക്കു മെച്ചപ്പെട്ട സേവനം ലഭിക്കുകയും സർവീസുകൾ കൂടുതൽ മത്സരക്ഷമമാവുകയും ചെയ്യുമെന്നാണ് സർക്കാർ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP