Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരോൾ കാലം കഴിഞ്ഞു; പരോൾ നൽകിയ തടവുകാർ തിരികെ പ്രവേശിപ്പിക്കാനുള്ള സമയപരിധി നീട്ടി ഉത്തരവ്; ആദ്യഘട്ടത്തിൽ 65 തടവുകാർ പ്രവേശിക്കണം; രണ്ടാംഘട്ടം നവംമ്പർ 15ന് ശേഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : അവധി നൽകിയ തടവുകാരെ ജയിലിൽ പുനഃപ്രവേശിപ്പിക്കനുള്ള സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യം തടയുന്നതിൻെ്റ ഭാഗമായി അവധി നൽകിയ തടവുകാർടെ സമയമാണ് നീട്ടിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുൻപ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഒക്ടോബർ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം.

രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിലുകളിലേയും വനിതാ ജയിലുകളിലേയും 589 തടവുകാർ നവംബർ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെ പ്രവേശിക്കണം. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷാ ജയിലിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലിൽ പ്രവേശിക്കണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP