Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൊലപാതകം; വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നു; അക്രമി സംഘം അകത്ത് പ്രവേശിച്ചത് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവശനാക്കിയ ശേഷം

സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൊലപാതകം; വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നു; അക്രമി സംഘം അകത്ത് പ്രവേശിച്ചത് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവശനാക്കിയ ശേഷം

ബെംഗളൂരു: സ്‌കൂൾ പ്രിൻസിപ്പലിനെ 20ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽവച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രംഗനാഥ് (60) ആണ് മരിച്ചത്.പത്താം ക്ലാസ് വിദ്യാർതികൾക്കുവേണ്ടി ഞായറാഴ്ച സ്പെഷ്യൽ ക്ലാസ് എടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ ആറംഗ സംഘമാണ് പ്രിൻസിപ്പലിനെ വെട്ടിക്കൊന്നത്. ഇതിനുശേഷം അക്രമിസംഘം കാറിൽ സംഭവ സ്ഥലത്തുനിന്ന് കടന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ മഹാലക്ഷ്മി ലേഔട്ട് ഏരിയയിൽനിന്ന് പൊലീസ് പിന്നീട് പിടികൂടി. പിടികൂടാനെത്തിയ സംഘത്തെ അക്രമിക്കാൻ ഇയാൾ ശ്രമിച്ചതിനെത്തുടർന്ന് പൊലീസിന് വെടിവെക്കേണ്ടിവന്നു. കാലിന് വെടിയേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്‌കൂളിനുള്ളിൽ കടന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂൾ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് വിമുക്തരാകാത്തതിനാൽ വിദ്യാർത്ഥികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP