Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി രാജ്യം; 24 മണിക്കൂറും സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം

ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി രാജ്യം; 24 മണിക്കൂറും സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:ബുൾബുൾ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടന്നു. 24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷ ,പശ്ചിമ ബംഗാൾ , ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വേഗതയിൽ നാളെയും മറ്റന്നാളും കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയ ദുരന്തനിവാരണ സേന സജ്ജമാണ്. ഈ വർഷം ഇന്ത്യൻ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP