Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചുവർഷം കൊണ്ട് 200 രാജ്യങ്ങളും സഞ്ചരിച്ച് മോദി റെക്കോഡിടുമോ? മോദിയെ കാത്ത് സർവ രാജ്യങ്ങളും; അടുത്ത നറുക്ക് സിംഗപ്പുരിനും ബ്രിട്ടനും; രണ്ടിടങ്ങളിലും വമ്പൻ പൊതുയോഗങ്ങൾ

അഞ്ചുവർഷം കൊണ്ട് 200 രാജ്യങ്ങളും സഞ്ചരിച്ച് മോദി റെക്കോഡിടുമോ? മോദിയെ കാത്ത് സർവ രാജ്യങ്ങളും; അടുത്ത നറുക്ക് സിംഗപ്പുരിനും ബ്രിട്ടനും; രണ്ടിടങ്ങളിലും വമ്പൻ പൊതുയോഗങ്ങൾ

രോ മാസവും അഞ്ചും ആറും രാജ്യങ്ങൾ വീതം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങോട്ടാണ് പോകുന്നത്? അഞ്ചുവർഷത്തെ ഭരണകാലയളവിനുള്ളിൽ ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിച്ച രാഷ്ട്രത്തലവൻ എന്ന ഗിന്നസ് റെക്കോഡിലേക്കോ? നരേന്ദ്ര മോദിയുടെ സന്ദർശനത്തിനുവേണ്ടി ലോകത്തെ മുഴുവൻ രാജ്യങ്ങളും കാത്തിരിക്കുമ്പോൾ അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ മോദിക്ക് അടുത്തതായി നോട്ടം സിംഗപ്പുരിലേക്കാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തക്കരാർ ഒപ്പിടുന്നതിനാണ് മോദി സിംഗപ്പുരിലെത്തുന്നത്. 2015-ലെ സിംഗപ്പുർ പ്രഭാഷണം നടത്തുന്നതും മോദിയാണ്. നവംബർ 23 മുതൽ 25 വരെയാകും ഈ സന്ദർശനം.

ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ഏറെയുള്ള സിംഗപ്പുരിൽ മോദിക്ക് അമേരിക്കയിൽ ലഭിച്ചതുപോലുള്ള വൻ വരവേൽപ്പ് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. സാമ്പത്തിക-സാമൂഹിക സഹകരണം ഉറപ്പിക്കുന്നതിന് ഇതുപോലുള്ള സന്ദർശനങ്ങൾ വഴിയൊരുക്കുമെന്ന് സിംഗപ്പുർ അധികൃതർ കരുതുന്നു. മോദിയുടെ സന്ദർശനം സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് സിംഗപ്പുർ വിദേശകാര്യമന്ത്രി കെ. ഷൺമുഗം ഒക്ടോബർ 12-ന് ഇന്ത്യയിലെത്തും.

ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തിൽ പത്താം സ്ഥാനത്താണ് സിംഗപ്പുർ. അസിയാൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്കേറ്റവും കൂടുതൽ വ്യാപാരബന്ധമുള്ളത് സിംഗപ്പുരുമായാണ്. 2013-14 കാലയളവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം എത്തിയത് സിംഗപ്പുരിൽനിന്നാണ്. 2014-ൽ മോദി അധികാരത്തലേറിയ ഉടൻ തന്നെ സിംഗപ്പുർ പ്രധാനമന്ത്രി ലി സിയേൻ ലൂങ് അദ്ദേഹത്തെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു.

ബ്രിട്ടനും മോദിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ബ്രിട്ടനിലെ ഇന്ത്യൻ സാന്നിധ്യം അവിടെയും മോദിക്ക് വമ്പൻ വരവേൽപ്പ് ഒരുക്കുമെന്ന് തീർച്ചയാണ്. പല വിദേശ രാജ്യങ്ങളും ഇപ്പോൾത്തന്നെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയുമായി വിവിധ കരാറുകളിൽ ഒപ്പിടുന്നതിനും വ്യാപാര സഹകരണം ഉറപ്പാക്കുന്നതിനും യോജിച്ച സമയമാണിതെന്ന് വിദേശ രാജ്യങ്ങൾ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP