Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹേമന്ദ് സോറനെയും മഹാസഖ്യത്തെയും അഭിനന്ദിച്ച് നരേന്ദ്ര മോദി; ഝാർഖണ്ഡിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് ട്വിറ്ററിലൂടെ

ഹേമന്ദ് സോറനെയും മഹാസഖ്യത്തെയും അഭിനന്ദിച്ച് നരേന്ദ്ര മോദി; ഝാർഖണ്ഡിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ദ് സോറനെയും മഹാസഖ്യത്തിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹേമന്ദ് സോറനെയും ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യത്തെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ സേവിക്കുന്നതിനായി അവർക്ക് എല്ലാവിധ ആശംസകളും'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, നിരവധി വർഷങ്ങളായി സംസ്ഥാനത്തെ സേവിക്കാൻ ബിജെപിക്ക് അവസരം നൽകിയതിന് സംസ്ഥാനത്തെ ജനങ്ങൾക്കും നന്ദി പറഞ്ഞു. 'നിരവധി വർഷങ്ങൾ സേവിക്കാൻ അവസരം നൽകിയ ഝാർഖണ്ഡിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകരുടെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നു. വരുംകാലങ്ങളിലും പാർട്ടി സംസ്ഥാനത്തെ സേവിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്യും.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 25 സീറ്റുകളിലേക്ക് ചുരുങ്ങി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ മുന്നേറ്റം നടത്തിയാണ് മഹാസഖ്യം അധികാരത്തിലേറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP