Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയോടെ ജനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയോടെ ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് ട്വീറ്റിൽ പറയുന്നത്. എന്നാൽ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. അൺലോക്ക് പ്രക്രിയയുടെ അഞ്ചാംഘട്ടം ഈ മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്.

നിലവിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000ൽ താഴെ എത്തി. ഈ പശ്ചാത്തലത്തിൽ സമ്പദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ശൈത്യകാലത്ത് രോഗവ്യാപനം ഉയരാമെന്ന വിദഗ്ധ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ കൂടൂതൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറാവണമെന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവിൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. ഇന്ന് ജനത്തെ അഭിസംബോധന ചെയ്യുമ്പോൾ അത്തരത്തിൽ ഇളവുകൾ പ്രഖ്യാപിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP