Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നിലത്ത് നിരന്നു കിടക്കുന്ന സ്ത്രീകളുടെ പുറത്തുകൂടി പൂജാരിമാർ നടക്കുന്നത് മന്ത്രോച്ചാരണങ്ങളോടെ; കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ഈ ചടങ്ങിൽ പങ്കെടുത്തതിനുശേഷം കുട്ടികൾ ഉണ്ടായിട്ടുണ്ടെന്ന് ക്ഷേക്രം ട്രസ്റ്റ് സെക്രട്ടറിയുടെ സാക്ഷ്യവും; സന്താന സൗഭാ​ഗ്യത്തിനായുള്ള വിചിത്ര ആചാരത്തിന്റെ വീഡിയോ കാണാം

നിലത്ത് നിരന്നു കിടക്കുന്ന സ്ത്രീകളുടെ പുറത്തുകൂടി പൂജാരിമാർ നടക്കുന്നത് മന്ത്രോച്ചാരണങ്ങളോടെ; കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ഈ ചടങ്ങിൽ പങ്കെടുത്തതിനുശേഷം കുട്ടികൾ ഉണ്ടായിട്ടുണ്ടെന്ന് ക്ഷേക്രം ട്രസ്റ്റ് സെക്രട്ടറിയുടെ സാക്ഷ്യവും; സന്താന സൗഭാ​ഗ്യത്തിനായുള്ള വിചിത്ര ആചാരത്തിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: കുട്ടികൾ ജനിക്കാത്ത ദമ്പതികൾ ചികിത്സക്കൊപ്പം പലവിധ വഴിപാടുകളും നടത്താറുണ്ട്. കേരളത്തിൽ ചില ക്ഷേത്രങ്ങളിൽ തൊട്ടിൽ കെട്ടുന്ന നേർച്ചയും മണ്ണാറശ്ശാലയിൽ ഉരുളി കമിഴ്‌ത്തുന്ന ചടങ്ങുമെല്ലാം ഇത്തരത്തിൽ നടക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിലും സമാനമായ വഴിപാടുകളും നേർച്ചകളുമെല്ലാം നടക്കാറുണ്ട്. എന്നാൽ, തികച്ചും വിചിത്രമായ ഒരു ആചാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകളെ നിലത്ത് കിടത്തി അവരുടെ ശരീരത്തെ ചവിട്ടി പൂജാരികൾ നടക്കുന്നതാണ് ആചാരം. ഛത്തീസ്‌ഗഢിലെ ധമതാരി ജില്ലയിലെ അങ്കാർമോതി ക്ഷേത്രത്തിലാണ് ഈ ആചാരം. ഇങ്ങനെ ചെയ്താൽ അങ്കാർമോതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും സ്ത്രീകൾക്ക് സന്താനസൗഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം.

എല്ലാവർഷവും ഈ ആചാരം നടത്താറുണ്ട്. മധായി മേള എന്നാണ് ഈ ചടങ്ങിന്റെ പേര്. ദീപാവലി കഴിഞ്ഞുള്ള ആദ്യവെള്ളിയാഴ്ചയാണ് ചടങ്ങ്
ഈ മേഖലയിലെ ഗോത്രവിഭാഗക്കാരടക്കം ആയിരക്കണക്കിനാളുകളാണ് ഈ വർഷത്തെ ചടങ്ങിൽ പങ്കെടുത്തത്. ഇത്തവണ നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലത്ത് കമിഴ്ന്നുകിടക്കുന്ന സ്ത്രീകൾക്ക് മുകളിലൂടെ മന്ത്രോച്ഛാരണങ്ങളുമായി പൂജാരിമാർ നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിശ്വാസികൾ തടിച്ചുകൂടിയതും വീഡിയോയിൽ വ്യക്തമാണ്.

കഴിഞ്ഞ 500 വർഷത്തോളമായി മുടങ്ങാതെ ആചരിച്ചുവരുന്ന ചടങ്ങാണ് മധായി മേളയെന്ന് ചടങ്ങ് സംഘടിപ്പിക്കുന്ന ആദിശക്തി മാ അങ്കാർമോതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ആർ.എൻ ധ്രുവ് പറഞ്ഞു. 'വലിയ വിശ്വാസത്തോടെയാണ് ആളുകൾ ചടങ്ങിൽ പങ്കെടുക്കുന്നത്. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് ചടങ്ങിൽ പങ്കെടുത്തതിനുശേഷം കുട്ടികൾ ഉണ്ടായിട്ടുണ്ട്. അത് അത്ഭുതമാണ്. ഇതിനെ ദുർവ്യാഖ്യാനം ചെയ്യരുത്', അദ്ദേഹം പറഞ്ഞു.

അതേസമയം വിചിത്രമായ ഈ ആചാരത്തെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. 'വിശ്വാസത്തെ എതിർക്കുന്നില്ല. എന്നാൽ ഈ ചടങ്ങ് തീർത്തും അശാസ്ത്രീയമാണ്, ശരീരത്തിന് മുകളിലൂടെ നടക്കുന്ന ആചാരം സ്ത്രീകളിൽ മുറിവോ ചതവോ പോലുള്ള അപകടങ്ങൾ ഉണ്ടാക്കിയേക്കാം. യുക്തിരഹിതമായ ഇത്തരം ആചാരങ്ങളിൽ ജനങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നു. കോവിഡ് മഹാമാരിക്കാലമായിട്ടുപോലും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ജില്ലാഭരണകൂടം യാതൊരുവിധത്തിലുമുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് തടയാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടും', ഡോ. ദിനേഷ് മിശ്ര പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന ചടങ്ങിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ജില്ലാഭരണകൂടം തയ്യാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വീഡിയോ കാണാം..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP