Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പീഡനം നടന്നത് സമീപത്തെ പള്ളിയിൽ വെച്ച്; പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് മുനിസിപ്പൽ കോർപ്പറേഷൻ

അനാഥാലയത്തിലെ അന്തേവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പീഡനം നടന്നത് സമീപത്തെ പള്ളിയിൽ വെച്ച്; പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് മുനിസിപ്പൽ കോർപ്പറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പുരോഹിതൻ സേവനമനുഷ്ടിച്ചിരുന്ന പള്ളി പൊളിച്ച് നീക്കി അധികൃതർ.നവി മുംബൈയിലെ സെന്റ് ബേത്തൽ ചർച്ചാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊളിച്ച് നീക്കിയത്.ദേശീയ ബാലവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് പള്ളി പൊളിച്ച് നീക്കിയത്.

രാജ്കുമാറിനെതിരെ കമ്മീഷനിലും നിരവധി പരാതികൾ ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അനധികൃതമായാണ് പള്ളി പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായി.ഇതോടെ പള്ളി പൊളിച്ച് നീക്കാൻ കമ്മീഷൻ കോർപ്പറേഷനോട് നിർദ്ദേശിക്കുകയായിരുന്നു.പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെയാണ് ഇവിടെവെച്ച് പുരോഹിതനായ രാജ്കുമാർ യേശുദാസൻ പീഡിപ്പിച്ചത്.

പള്ളിയുടെ ഭാഗമായി അനാഥാലയം പ്രവർത്തിക്കുന്നുണ്ട്. ഇതിലെ അന്തേവാസികളായ കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇവിടെ പാർപ്പിച്ചിരുന്ന 45 കുട്ടികളെയും രക്ഷിച്ചു.അനാഥാലയത്തിലെ മൂന്ന് പെൺകുട്ടികളാണ് പുരോഹിതനെതിരെ പരാതിയുമായി ആദ്യം രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ കൂടുതൽ കുട്ടികൾ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP