Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമസ്വാതന്ത്ര്യത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കുള്ളതു 133-ാം സ്ഥാനം മാത്രം; പത്രപ്രവർത്തകർക്കെതിരായ ഭീഷണി തടയാൻ മോദി സർക്കാർ മടിക്കുന്നുവെന്നും സർവെ

മാദ്ധ്യമസ്വാതന്ത്ര്യത്തിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കുള്ളതു 133-ാം സ്ഥാനം മാത്രം; പത്രപ്രവർത്തകർക്കെതിരായ ഭീഷണി തടയാൻ മോദി സർക്കാർ മടിക്കുന്നുവെന്നും സർവെ

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെങ്കിലും മാദ്ധ്യമമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എന്തുമാത്രം സ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളത്. 180 രാജ്യങ്ങളിൽ നടത്തിയ സർവെ ചൂണ്ടിക്കാട്ടുന്നതു വളരെ പരിതാപകരമാണ് ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകരുടെ കാര്യമെന്നാണ്.

മാദ്ധ്യമ സ്വാതന്ത്രത്തിൽ 133ാമത് സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നാണു സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. വിത്ത് ഔട്ട് ബോർഡേഴ്സ് എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് രാജ്യത്തെ മാദ്ധ്യമങ്ങളുടെ കാര്യം പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വിത്ത് ഔട്ട് ബോർഡേഴ്‌സ് വിമർശനമുന്നയിച്ചു. പത്രക്കാർക്ക് ഭീഷണിയും ബുദ്ധിമുട്ടുകളും നേരിടുന്ന സമയത്ത് ഉണർന്ന് പ്രവർത്തിക്കാൻ മോദി തയ്യാറാകുന്നില്ല എന്നതാണ് പ്രധാന വിമർശനം. മതസംഘനടകളുടെ അതിക്രമത്തേയും സർവേയിൽ പരാമർശിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ വർഷം നടത്തിയ സർവേ പ്രകാരം മൂന്ന് റാങ്ക് മുകളിലാണ് ഇന്ത്യയെന്നും വിത്ത് ഔട്ട് ബോർഡേഴ്സ് പറയുന്നുണ്ട്. പത്രപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ എത്രമാത്രം സാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കശ്മീർ പോലുള്ള സ്ഥലങ്ങളിൽപോയി വിവരങ്ങൾ ശേഖരിക്കാൻ പത്രക്കാർ വളരെ അധികം പ്രയാസം അനുഭവിക്കുന്നുണ്ടെന്നും സർവെ പറയുന്നു.

മാദ്ധ്യമങ്ങളുടെ മേലുള്ള നിയന്ത്രണത്തിനു പകരം ഒരു സർവ്വകലാശാല തുടങ്ങുകയാണ് മോദി ചെയ്യേണ്ടതെന്നും സർവെ നിർദേശിക്കുന്നു. മാദ്ധ്യമസ്വതന്ത്രത്തിന്റെ കാര്യത്തിൽ ആഫ്രിക്ക അമേരിക്കയ്ക്കു മുന്നിലാണെന്നും സർവെ പറയുന്നു. ചൈനക്ക് 176 ാം സ്ഥാനമാണുള്ളത്. ഉത്തര കൊറിയ, സിറിയ, എറിത്രിയ എന്നിവയാണ് സർവേയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP