Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടുചെയ്യണം; ഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും രാഷ്ട്രപതി; സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിച്ച പെൺകുട്ടികൾക്ക് രാംനാഥ് കോവിന്ദിന്റെ പ്രത്യേക പ്രശംസ

വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടുചെയ്യണം; ഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും രാഷ്ട്രപതി; സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിച്ച പെൺകുട്ടികൾക്ക് രാംനാഥ് കോവിന്ദിന്റെ പ്രത്യേക പ്രശംസ

വരുന്ന തിരഞ്ഞെടുപ്പി്ൽ എല്ലാവരും വോട്ടുചെയ്യണം; ഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷത്തിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവണമെന്നും രാഷ്ട്രപതി; സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിച്ച പെൺകുട്ടികൾക്ക് രാംനാഥ് കോവിന്ദിന്റെ പ്രത്യേക പ്രശംസ

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനുള്ള അവസരമാണ് ഈ വർഷം ലഭ്യമാകുന്നതെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.

പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നമ്മളെല്ലാവരും വോട്ട് ചെയ്യണം. 21ാംാം നൂറ്റാണ്ടിൽ ജനിച്ചവർക്ക് വോട്ട് ചെയ്യാൻ കിട്ടുന്ന ആദ്യ അവസരമായിരിക്കും ഇതെന്ന പ്രത്യേകതയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുണ്ടെന്നു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്തു രാഷ്ട്രപതി പറഞ്ഞു.

ഈ വരുന്ന സ്വാതന്ത്ര ദിനം നമ്മളെ സംബന്ധിച്ച് പ്രത്യേകതകളുള്ളതാണ്. ഒക്ടോബർ രണ്ടിന് മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാർഷികമാണ് ആഘോഷിക്കാനിരിക്കുന്നത്. അദ്ദേഹത്തിന്റെ തത്വങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും നടപ്പാക്കാനും ലോകത്തിനു തന്നെ ലഭിക്കുന്ന അവസരമാണിതെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.

വിദ്യാഭ്യാസം, കല, കായികം എന്നിവയ്ക്കു പുറമേ നമ്മുടെ പെൺകുട്ടികൾ സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്വന്തം വ്യക്തിത്വം തെളിയിക്കുകയാണ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളേക്കാൾ അവർ മികച്ചുനിൽന്നുവെന്നും മെഡലുകൾ സ്വന്തമാക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ഈ രാഷ്ട്രം കുടികൊള്ളുന്നത് നമ്മളിലാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. നാനാത്വം, ജനാധിപത്യം, വികസനം എന്നീ മൂന്ന് കാര്യങ്ങളിലാണ് ഇന്ത്യൻ മാതൃക നിലനിൽക്കുന്നത്. ഇതിൽ ഒന്നിനു മുകളിൽ ഒന്ന് വരാൻ സാധിക്കില്ല. പക്ഷേ എല്ലാം നമുക്ക് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP