Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി; ഗർഭിണിക്ക് ദാരുണാന്ത്യം; യുവതി ചികിത്സ കിട്ടാതെ മരിച്ചത് ഒഡീഷയിൽ

ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി; ഗർഭിണിക്ക് ദാരുണാന്ത്യം; യുവതി ചികിത്സ കിട്ടാതെ മരിച്ചത് ഒഡീഷയിൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ആംബുലൻസിൽ ഇന്ധനം തീർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ചികിത്സ ലഭിക്കാതെ ഗർഭിണി ദാരുണമായി മരിച്ചു. ഒഡീഷയിലെ ബരിപടയിലാണ് സംഭവം. ചിത്തരഞ്ജൻ മുണ്ഡെയുടെ ഭാര്യ തുൾസി മുണ്ഡയാണ് മരിച്ചത്.

പ്രസവ വേദനയെ തുടർന്ന് പ്രദേശത്തെ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച ഇവരെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് ഇവരെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റുന്നതിനിടെയാണ് ഇന്ധനം തീർന്ന് ആംബുലൻസ് വഴിയിൽ കുടുങ്ങിയത്.

ഇതോടെ അവർ 45 മിനുട്ടോളം വഴിയിൽ കുടുങ്ങി. പിന്നീട് മറ്റൊരു ആംബുൻസ് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇവർ മരിച്ചിരുന്നു. ആംബുലൻസിൽ ചോർന്നിരുന്നതായാണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞതെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP