Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹിയിലെ വായൂമലിനീകരണം തടയാൻ ഏക മാർഗം ഇന്ദ്രദേവനെ പ്രീതിപ്പെടുത്തൽ മാത്രമെന്ന് ഉത്തർപ്രദേശിലെ മന്ത്രി സുനിൽ സരള; മഴ പെയ്യാൻ സർക്കാർ യാഗം നടത്തണമെന്നും ബിജെപി നേതാവ്

ഡൽഹിയിലെ വായൂമലിനീകരണം തടയാൻ ഏക മാർഗം ഇന്ദ്രദേവനെ പ്രീതിപ്പെടുത്തൽ മാത്രമെന്ന് ഉത്തർപ്രദേശിലെ മന്ത്രി സുനിൽ സരള; മഴ പെയ്യാൻ സർക്കാർ യാഗം നടത്തണമെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യ തലസ്ഥാനത്തെ വായൂമലിനീകരണം തടയാൻ പുതിയ പോംവഴി നിർദ്ദേശിച്ച് ഉത്തർപ്രദേശിലെ മന്ത്രി. ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ ഏക മാർഗം ദേവേന്ദ്രനെ പ്രീതിപ്പെടുത്തുക മാത്രമാണെന്ന് ബിജെപി നേതാവും യുപി മന്ത്രിസഭയിലെ അംഗവുമായ സുനിൽ ഭരള പറഞ്ഞു. ഇതിനായി സർക്കാർ യാഗം നടത്തണം. ഇതോടെ മഴ പെയ്യുമെന്നും സുനിൽ ഭരള വ്യക്തമാക്കി. 


കർഷകർ വൈക്കോൽ കത്തിക്കുന്നത് സർവ്വ സാധാരണമാണെന്നും അതിനെ മലിനീകരണത്തിന്റെ കാരണമായി കാണരുതെന്നും സുനിൽ സരള കൂട്ടി ചേർത്തു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ മലിനീകരണ നിയന്ത്രണ അഥോറിറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നവംബർ ഒന്നിനാണ് പ്രഖ്യാപനം നടന്നത്. പല മേഖലകളിലും അന്തരീക്ഷ വായൂ നിലവാര സൂചിക 500 രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പ്രത്യേക പാനൽ പൊതുജനാരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നവംബർ അഞ്ചുവരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP