Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ'; പ്രണബ് മുഖർജിക്കായി പ്രാർത്ഥനയുമായി മകൾ ശർമിഷ്ഠ മുഖർജി

'അദ്ദേഹത്തിന് നല്ലത് എന്താണോ ദൈവം അതു ചെയ്യട്ടെ'; പ്രണബ് മുഖർജിക്കായി പ്രാർത്ഥനയുമായി മകൾ ശർമിഷ്ഠ മുഖർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അദ്ദേഹത്തിനായി പ്രാർത്ഥനയുമായി മകൾ ശർമിഷ്ഠ ട്വിറ്ററിൽ. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്ന് ശർമിഷ്ഠ മുഖർജി കുറിച്ചു.

''കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു. അന്നാണ് അച്ഛൻ ഭാരതരത്ന സ്വീകരിച്ചത്. കൃത്യം ഒരു വർഷത്തിനു ശേഷം അദ്ദേഹം ഗുരുതരമായ അസുഖബാധിതൻ ആയിരിക്കുന്നു. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ. സന്തോഷവും സന്താപവും ഒരുപോലെ സ്വീകരിക്കുന്നതിനുള്ള കരുത്ത് എനിക്കുണ്ടാവട്ടെ'' -ശർമിഷ്ഠ മുഖർജി എഴുതി.

Stories you may Like

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് ഡോക്ടർമാർ ഇന്നലെ വൈകിട്ട് അറിയിച്ചത്. അദ്ദേഹം വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചത്. ഡൽഹി ആർമി ആശുപത്രിയിലാണ്, 84കാരനായ പ്രണബ് മുഖർജി ചികിത്സയിലുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP