Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുവിന്റേയും ബീഫിന്റേയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല; ആൾക്കൂട്ടങ്ങളുടെ അക്രമങ്ങൾക്ക് എത്രയും വേഗം അറുതിവരുത്തണം; രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി

പശുവിന്റേയും ബീഫിന്റേയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല; ആൾക്കൂട്ടങ്ങളുടെ അക്രമങ്ങൾക്ക് എത്രയും വേഗം അറുതിവരുത്തണം; രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം: കേന്ദ്രത്തെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരിൽ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും ഇവയിൽ വേദനയുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ഈ വിഷയത്തിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം ഉണ്ടാവുന്നത്.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട രാഷ്ട്രപതി ആൾക്കൂട്ടങ്ങൾ നടത്തുന്ന ഇത്തരം കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്നതായും ചൂണ്ടിക്കാട്ടി. നാഷനൽ ഹെറാൾഡ് ദിനപ്പത്രത്തിന്റെ സ്മരണിക പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ആൾക്കൂട്ടങ്ങൾ നടത്തുന്ന അക്രമവും കൊലയും നിയന്ത്രണമില്ലാത്തവണം കൂടുകയാണ് രാജ്യത്ത്. ഇത് അടിയന്തിരമായി അവസാനിപ്പിക്കേണ്ടതാണ്. ആളുകൾ കൊല്ലപ്പെടുകയും ആൾക്കൂട്ടങ്ങൾ നിയന്ത്രണം വിട്ട് ആക്രമണങ്ങൾ നടത്തുന്നതുമായ വാർത്തകൾ അനുദിനം കൂടിവരുന്നു. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ സംരക്ഷിക്കാൻ നമ്മൾ ജാഗ്രത പുലർത്തുന്നുണ്ടോയെന്ന് ചിന്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. അന്ധകാര ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ പൗരന്മാരുടെയും മാധ്യമങ്ങളുടെയും നിതാന്ത ജാഗ്രത അത്യന്താപേഷിതമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ ചടങ്ങിൽ സംബന്ധിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമർശിച്ചു. ആൾക്കൂട്ടങ്ങൾ നടത്തുന്ന കൊലപാതകങ്ങൾ രാജ്യത്തു പതിവായി മാറിയെന്ന് സോണിയ പറഞ്ഞു. അസഹിഷ്ണുതയുടെ നാളുകൾ മടങ്ങിവരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭരണകൂടം വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചെങ്കിലും, മോദിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്കകം ബീഫ് കടത്തിയെന്നാരോപിച്ച് ഝാർഖണ്ഡിൽ ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തി.

അതേസമയം, ഇന്ന് യുപി മുഖ്യമന്ത്രി ആദി ആദിത്യനാഥും കന്നുകാലിക്കടത്തിനെതിരെ ജാഗ്രതപുലർത്തണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്. കന്നുകാലിക്കടത്തുകാരെ പറ്റി വിവരം നൽകണമെന്നാണ് ആദിത്യനാഥിന്റെ ആഹ്വാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP