Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിലാണെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി; മുൻ പ്രസിഡന്റിന്റെ ആരോഗ്യ നില അതീവ ഗുരതരം; ജീവൻ നിലനിർത്തുന്നത് ഇപ്പോഴും വെന്റിലേറ്ററിന്റെ പിന്തുണയോടെ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി കോമയിലാണെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി; മുൻ പ്രസിഡന്റിന്റെ ആരോഗ്യ നില അതീവ ഗുരതരം; ജീവൻ നിലനിർത്തുന്നത് ഇപ്പോഴും വെന്റിലേറ്ററിന്റെ പിന്തുണയോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുൻ രാഷ്ട്രപതി കോമയിലാണെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അറിയിച്ചു. 84-കാരനായ പ്രണബ് മുഖർജിക്ക് നേരത്തെ പരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചിരുന്നു.

തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് ആശുപത്രി നൽകുന്ന സൂചന. ആരോഗ്യനില വഷളായിരിക്കുകയാണെന്നും വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.

പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേർന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ട്വീറ്റ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP