Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കടം കയറി ആത്മഹത്യയുടെ വക്കിലെത്തിയ അഭിനേതാവിനെ 50 ലക്ഷം രൂപ നൽകി ആത്മഹത്യയിൽ നിന്നും രക്ഷപെടുത്തി പ്രകാശ് രാജ്; അനുഭവം പങ്കുവെച്ച് രാജ രവീന്ദ്ര

കടം കയറി ആത്മഹത്യയുടെ വക്കിലെത്തിയ അഭിനേതാവിനെ 50 ലക്ഷം രൂപ നൽകി ആത്മഹത്യയിൽ നിന്നും രക്ഷപെടുത്തി പ്രകാശ് രാജ്; അനുഭവം പങ്കുവെച്ച് രാജ രവീന്ദ്ര

സ്വന്തം ലേഖകൻ

ബംഗളുരു: ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് പ്രകാശ് രാജ്. കന്നഡയിൽ അഭിനയം തുടങ്ങി മറ്റെല്ലാ ഭാഷകളിലും അഭിനയിച്ചു തന്റേതായ വ്യക്തിത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വം. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട് അദ്ദേഹം. അഭിനയ ജീവിതത്തോടൊപ്പം തന്നെ കർണാടക രാഷ്ട്രീയത്തിലും സജീവമായ പ്രകാശ് രാജ് ഭരണകക്ഷിയായ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിക്കാറുള്ളത്.

പ്രകാശ് രാജ് മികച്ച ഒരു മനുഷ്യസ്നേഹിയാണെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പ്രമുഖ തെലുങ്ക് നടൻ രാജാ രവീന്ദ്ര പറഞ്ഞു. തനിക്കറിയാവുന്ന ഒരു അനുഭവത്തെ മുൻനിർത്തിയാണ് രാജാ രവീന്ദ്രയുടെ ഈ വെളിപ്പെടുത്തൽ.

വളരെ അഭിനയ പാരമ്പര്യമുള്ള ഒരു തെലുങ്ക് നടൻ താൻ നൽകാനുള്ള 50 ലക്ഷം രൂപ നൽകാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് രാജാ രവീന്ദ്ര പങ്കുവെച്ചത്. ആത്മഹത്യ ചെയ്യാനൊരുങ്ങിയ നടനെ വിളിച്ചു വരുത്തി കൗൺസലിങ് നടത്തി ആത്മഹത്യയിൽ നിന്ന് പിൻതിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്.

വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിർന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നൽകാനുള്ള 50 ലക്ഷം രൂപ താൻ നൽകാമെന്നും പ്രകാശ് രാജ് പറഞ്ഞു. ആ മുതിർന്ന നടൻ ആരാണെന്ന് രാജാ രവീന്ദ്ര വെളിപ്പെടുത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP