Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'മോദി നൽകിയത് ടൂത്ത് പേസ്റ്റ് വാഗ്ദാനം'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

'മോദി നൽകിയത് ടൂത്ത് പേസ്റ്റ് വാഗ്ദാനം'; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിൽ ബിജെപി സംഘടിപ്പിച്ച നവ കർണാടക നിർമ്മാണ പരിവർത്തന യാത്രയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദാനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ് രംഗത്തെത്തി. 2014ൽ മോദി നൽകിയ ടൂത്ത് പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരവസ്ഥ നേരിടുന്ന കർഷകർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും ചിരിക്കാൻ സാധിക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടത്തിയ റാലിയിൽ മോദി നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുമോ എന്നും പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി പ്രഖ്യാപനങ്ങളാണ് മോദി റാലിയിൽ നടത്തിയത്. കർഷകരുടെ വിളകൾക്ക് കൃത്യമായ വില നൽകും. കർഷകരുടെ താൽപര്യത്തിന് വേണ്ടി ബിജെപി നേതാക്കൾ പ്രയത്‌നിക്കും. ഇത്തവണത്തെ ബഡ്ജറ്റിൽ കർഷകർക്കായി നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്നും മോദി കഴിഞ്ഞ ദിവസം റാലിയിൽ പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്രയും വർഷമായിട്ടും കർണാടകയിലെ ഏഴ് ലക്ഷം കുടുംബങ്ങൾ ഇപ്പോഴും വൈദ്യുതി ലഭിക്കാതെ ഇരുട്ടിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അഴിമതി നിറഞ്ഞ കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ വലിച്ചെറിയുമെന്നും മോദി കൂട്ടിച്ചേർത്തു.

Stories you may Like

അതേസമയം സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നുണകൾ വിൽക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ആരോപിച്ചു. മണിക്കൂറുകൾ സംസാരിച്ചിട്ടും കർണാടകയിലെ ജനങ്ങളെ ബാധിക്കുന്ന മഹാദായി നദി പ്രശ്‌നത്തെക്കുറിച്ച് മോദി മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്ന മോദിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. കർണാടകയിലല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിനെ മാറ്റങ്ങളുടെ നഗരമെന്നാണ് ലോകം അറിയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP