Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി ക്യാൻസർ; ക്യാൻസറിന് ആദ്യം ചികിത്സിക്കണമെന്ന് പ്രകാശ് രാജ്; വർഗീയത പറഞ്ഞ് അധികാരം നേടാൻ ശ്രമിക്കുന്ന പാർട്ടികളെ ശക്തമായി എതിർക്കുമെന്നും നടൻ

ബിജെപി ക്യാൻസർ; ക്യാൻസറിന് ആദ്യം ചികിത്സിക്കണമെന്ന് പ്രകാശ് രാജ്; വർഗീയത പറഞ്ഞ് അധികാരം നേടാൻ ശ്രമിക്കുന്ന പാർട്ടികളെ ശക്തമായി എതിർക്കുമെന്നും നടൻ

ബംഗളുരു: ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇത്തവണയും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി അദ്ദേഹം രംഗത്തെത്തി. ബിജെപി കാൻസറാണെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസിനെ ജലദോഷത്തോടും ജനതാദൾ എസിനെ ചുമയോടും പ്രകാശ് രാജ് ഉപമിച്ചു. ക്യാൻസറിന് പകരം ജലദോഷത്തിനും ചുമയ്ക്കും ആദ്യം ചികിത്സിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബംഗളുരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ബിജെപിക്കെതിരായ തന്റെ വിമർശനം അദ്ദേഹം ആവർത്തിച്ചത്. താൻ ഒരു പാർട്ടിയേയും പിന്തുണയ്ക്കുന്നില്ല. എന്നാൽ വർഗീയത പറഞ്ഞ് അധികാരം നേടാൻ ശ്രമിക്കുന്ന പാർട്ടികളെ ശക്തമായി എതിർക്കുമെന്നും രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് പറയുന്ന കാര്യങ്ങളിൽ തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകേണ്ടി വന്നതായും പ്രകാശ് രാജ് പറഞ്ഞു.

ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന് പറയാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനീ രാജ്യത്തെ പൗരനാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളയാളല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം രാഷ്ട്രീയ പാർട്ടികൾക്ക് ബാധകമാകുന്നത് പോലെ തനിക്ക് എങ്ങനെ ബാധകമാകുമെന്ന് മനസിലാകുന്നില്ല. എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് എന്തുകൊണ്ട് തനിക്ക് പറഞ്ഞുകൂടായെന്ന് പ്രകാശ് രാജ് ചോദിച്ചു. എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് എന്തുകൊണ്ട് എനിക്ക് പറഞ്ഞുകൂട. ഓരോരുത്തരുടേയും പ്രവർത്തനം വിലയിരുത്തി ആർക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും പ്രകാശ്രാജ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP