Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിന്നാ വാലി ആസാദി വേണോ ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യം വേണോയെന്നു ഡൽഹിയിലെ ജനങ്ങൾക്കു തീരുമാനിക്കാം; ഡൽഹിയിൽ ബിജെപി ഭരണം പിടിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാത്തത് തന്ത്രം; ഡൽഹിയിലെ ജനം ദേശീയതയ്ക്ക് വോട്ടുചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ

ജിന്നാ വാലി ആസാദി വേണോ ഭാരത് മാതാ കീ ജയ് എന്ന മുദ്രവാക്യം വേണോയെന്നു ഡൽഹിയിലെ ജനങ്ങൾക്കു തീരുമാനിക്കാം; ഡൽഹിയിൽ ബിജെപി ഭരണം പിടിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാത്തത് തന്ത്രം; ഡൽഹിയിലെ ജനം ദേശീയതയ്ക്ക് വോട്ടുചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ ജനം ദേശീയതയ്ക്ക് വോട്ടുചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. അരാജകത്വത്തെ ജനം പിന്തുണയ്ക്കില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ പ്രതികൂലമായി ബാധിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ബിജെപി അധികാരത്തിലെത്തുമെന്നും, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജാവഡേക്കർ അഭിപ്രായപ്പെട്ടു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാത്തത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. ജിന്നാ വാലി ആസാദി വേണോ, ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വേണോയെന്ന് ഡൽഹിയിലെ ജനങ്ങൾക്കു തീരുമാനിക്കാമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ജിന്ന വാലി ആസാദി എന്ന മുദ്രവാക്യമാണ് ഉയർന്നു കേട്ടത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും ന്യൂനപക്ഷങ്ങൾക്കിടയിൽ വിഷം കുത്തിവയ്ക്കുകയാണ്. രാജ്യ തലസ്ഥാനത്ത് കലാപം ഉണ്ടാക്കുകയെന്നതാണ് കോൺഗ്രസിന്റെയും എഎപിയുടെയും ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

അരാജകത്വത്തിനല്ല ദേശീയതയ്ക്കാണു ഡൽഹിയിലെ ജനങ്ങൾ വോട്ടു ചെയ്യുകയെന്നും ജാവഡേക്കർ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ പ്രതികൂലമായി ബാധിക്കില്ല. കേജ്രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതു ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ്.എന്തിനാണ് നിങ്ങൾ ജനങ്ങൾക്കിടയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് ഇരുപാർട്ടികളോടും ഡൽഹിയിലെ ജനങ്ങൾ ചോദിക്കണം ജാവേദ്കർ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെയും ഇമ്രാൻ ഖാന്റെയും സ്വരം ഒരേപോലെയാണ്.

ഷാഹീൻ ബാഗ് പ്രതിഷേധം കോൺഗ്രസിന്റേയും ആംആദ്മിയുടേയും സൃഷ്ടിയാണെന്നും ഇരുപാർട്ടികളും പരസ്പരം അവിശുദ്ധ ബന്ധം പുലർത്തുന്നതായി തെളിഞ്ഞുവെന്നും ജാവഡേക്കർ ആരോപിച്ചിരുന്നു. ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയാൽ ഡൽഹിയിൽ 'ഷാഹീൻ ബാഗ്' ഉണ്ടാകില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രസംഗം വിവാദമായിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP