Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഐഎ കരട് അന്തിമ അറിയിപ്പല്ല; എല്ലാവരുടെയും നിർദേശങ്ങൾ പരിഗണിക്കും; വിവാദം അനവസരത്തിൽ: പ്രതിഷേധം ഉയരവേ പ്രതികരണവുമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ

ഇഐഎ കരട് അന്തിമ അറിയിപ്പല്ല; എല്ലാവരുടെയും നിർദേശങ്ങൾ പരിഗണിക്കും; വിവാദം അനവസരത്തിൽ: പ്രതിഷേധം ഉയരവേ പ്രതികരണവുമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിന്റെ കരട് അന്തിമ അറിയിപ്പല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. കരടിനെതിരെ ആയിരക്കണക്കിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ എല്ലാം പരിഗണിച്ച ശേഷമായിരിക്കും കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് വരെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്.

ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള ചില നേതാക്കളുടെ പ്രതികരണം നോക്കൂ, അവർക്കെങ്ങനെ കരടിന് എതിരെ പ്രതിഷേധിക്കാൻ സാധിക്കും ഇതൊരു അന്തിമ കരടല്ല. 150 ദിവസം ജനഹിതം അറിയാനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് കോവിഡ് 19 കാരണമാണ്. അല്ലെങ്കിൽ നിയമമനുസരിച്ച് 60 ദിവസമാണ് നൽകുന്നതെന്നും ജാവദേക്കർ വിശദീകരിച്ചു.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന് അയച്ച കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അവാസ്ഥവ പ്രചരണവുമായി വയനാട് എംപി രാഹുൽ ഗാന്ധി രംഗത്തുവന്നതെന്ന് അദേഹം പറഞ്ഞു. പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നും വിജ്ഞാപനം അപകടം നിറഞ്ഞതാണെന്നും ഇത് നടപ്പാക്കിയാൽ വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിന്റെ പൊതു അഭിപ്രായം കേന്ദ്രസർക്കാർ തേടികൊണ്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP