Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗോഡ്‌സെ രാജ്യസ്‌നേഹി'! ലോക്‌സഭയിലും വിവാദനിലപാട് ആവർത്തിച്ച് പ്രഗ്യാസിങ്; പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; പരാമർശം ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ

'ഗോഡ്‌സെ രാജ്യസ്‌നേഹി'! ലോക്‌സഭയിലും വിവാദനിലപാട് ആവർത്തിച്ച് പ്രഗ്യാസിങ്; പ്രതിഷേധം ഉയർത്തി പ്രതിപക്ഷം; പരാമർശം ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ആവർത്തിച്ച് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ. പരാമർശം വിവാദമാക്കിയതോടെ പരാമർശം ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ ഓം ബിർള നീക്കം ചെയ്തു. ലോക്‌സഭയിൽ എസ്‌പിജി ബില്ലിന്റെ ചർച്ചക്കിടെയായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമർശം.

പ്രഗ്യയുടെ ഇടപെടലിനെത്തുടർന്ന് പ്രതിപക്ഷം എതിർപ്പുയർത്തി. അതേസമയം, പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമം. മലേഗാവ് സ്‌ഫോടനക്കേസിൽ വിചാരണ നേരിടുന്ന പ്രഗ്യാ സിംഗിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്തതും കഴിഞ്ഞയിടെ വിവാദമായിരുന്നു.

എന്തുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച്, ഡിഎംകെ എംപി എ രാജ ഗോഡ്‌സെയുടെ വാക്കുകൾ ഉദ്ധരിക്കവേയാണ് പ്രഗ്യ ഇടപെട്ട് വിവാദ നിലപാട് ആവർത്തിച്ചത്. ഗാന്ധിജിയെ വധിക്കുന്നതിനും 32 വർഷങ്ങൾക്ക് മുമ്പേ അദ്ദേഹത്തോട് വൈരാഗ്യം ഉണ്ടായിരുന്നെന്ന് ഗോഡ്‌സെ തന്നെ പറഞ്ഞിരുന്നതായി എ രാജ പ്രതികരിച്ചു. ഒരു പ്രത്യേക ആദർശത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

ഗോഡ്‌സെയെ പ്രകീർത്തിച്ചുള്ള പ്രഗ്യാ സിംഗിന്റെ പരാമർശം മുമ്പും വിവാദമായിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് പ്രഗ്യാ സിങ് അഭിപ്രായപ്പെട്ടത്. ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന, കമൽഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്റെ പ്രസ്താവന.സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. പ്രസ്താവനയിൽ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞെന്നും പിന്നാലെ ബിജെപി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP