Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ജീവനോടെ കത്തിക്കുമെന്ന് ഭീഷണി; കോൺഗ്രസ് എംഎ‍ൽഎയ്‌ക്കെതിരെ നിയമനടപടിയുമായി ബിജെപി എംപി; പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പൊലീസ് ശ്രമം

ജീവനോടെ കത്തിക്കുമെന്ന് ഭീഷണി; കോൺഗ്രസ് എംഎ‍ൽഎയ്‌ക്കെതിരെ നിയമനടപടിയുമായി ബിജെപി എംപി; പ്രശ്‌നം രമ്യമായി പരിഹരിക്കാൻ പൊലീസ് ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ജീവനോടെ കത്തിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് എംഎ‍ൽഎയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി എംപി. ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടിത്തിയ കോൺഗ്രസ് എംഎ‍ൽഎ ഗോവർധൻ ധാംഗിക്കെതിരെ ഭോപ്പാലിലെ കമല നെഹ്റു പൊലീസ് സ്റ്റേഷനിലെത്തി പ്രജ്ഞാ സിങ് ഠാക്കൂർ പരാതി നൽകിയത്. കഴിഞ്ഞ രാത്രിയിലാണ് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ സംഭവത്തിൽ എംപിയുമായി ചർച്ച നടത്തുകയാണെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

ഗോഡ്സെ അനുകൂല പ്രസ്താവനയെ തുടർന്നാണ് കോൺഗ്രസ് എംഎൽഎ ഗോവർധൻ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ഗോവർധൻ ധാംഗിയുടെ പരാമർശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു.

Stories you may Like

എന്നാൽ കോൺഗ്രസ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പ്രജ്ഞാ സിങ് ഠാക്കൂർ കമലനെഹ്റു പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയത്.

അതേസമയം, എംപിയുടെ പരാതിയിൽ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രജ്ഞാ സിങ്ങുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് സാഹുവിന്റെ പ്രതികരണം. എംപിയുടെ പരാതിയിൽ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് സൂചന.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP