Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമ്പതികൾക്ക് മാസം 10,000 രൂപ പെൻഷൻ;60 വയസ് കഴിഞ്ഞവർക്ക് ചേരാം; പ്രധാൻ മന്ത്രി വയ വന്ദന യോജന വിശദാംശങ്ങൾ അറിയാം

ദമ്പതികൾക്ക് മാസം 10,000 രൂപ പെൻഷൻ;60 വയസ് കഴിഞ്ഞവർക്ക് ചേരാം; പ്രധാൻ മന്ത്രി വയ വന്ദന യോജന വിശദാംശങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:പ്രായമാകുമ്പോഴും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് ചെറുപ്പം മുതൽ തന്നെ സമ്പാദ്യശീലം നല്ലതാണ്. 60 വയസാകുമ്പോൾ മാസംതോറും ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കുന്നതിന് നിരവധി പദ്ധതികളുണ്ട്. ജനങ്ങളുടെ ക്ഷേമം മുൻനിർത്തി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന.

ഈ പദ്ധതിയിൽ ദമ്പതികൾക്കും ചേരാം. മാസംതോറും പെൻഷൻ പോലെ ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കും. 60 വയസിന് മുകളിലുള്ള ദമ്പതികൾക്കാണ് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുക. 2020 മെയ് മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാർച്ച് 31വരെ സർക്കാർ നീട്ടി നൽകിയിട്ടുണ്ട്.

15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാൻ കഴിയുന്ന തുക. 7.40 ശതമാനം വാർഷിക നിരക്കിൽ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. ഭാര്യയും ഭർത്താവും 8,10,811 ലക്ഷം വീതം നിക്ഷേപിക്കുകയാണെങ്കിൽ ഇരുവർക്കുമായി മാസം പതിനായിരം രൂപ പെൻഷനായി ലഭിക്കും. ഈ പദ്ധതി അനുസരിച്ച് ഒരു നിക്ഷേപകന് മാസം പെൻഷനായി പരമാവധി ലഭിക്കുക 5000 രൂപയാണ്. പത്തുവർഷമാണ് ഈ പദ്ധതിയുടെ കാലാവധി. പോളിസി കാലാവധി തീരുമ്പോൾ അടച്ച പണം റീഫണ്ടായും ലഭിക്കും.

പെൻഷൻ തുക വാർഷികം, അർധവാർഷികം, ത്രൈമാസം എന്നീ രീതിയിലോ അല്ലെങ്കിൽ മാസംതോറുമോ നിക്ഷേപകർക്ക് ലഭിക്കും. ഓൺലൈനായോ ഓഫ്ലൈനായോ ഒരാൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.

പത്ത് വർഷ കാലാവധിയിലുള്ള പദ്ധതിയിൽ നടത്തുന്ന തുടർച്ചയായ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് തിരികെ ലഭിക്കും. അതിനിടയിൽ മരണം സംഭവിച്ചാൽ ഇൻഷുറൻസ് തുക നോമിനിക്ക് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP