Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസറിനു കാരണമാകുന്ന പൊട്ടാസിയം ബ്രോമെറ്റ് ഇനി ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ

കാൻസറിനു കാരണമാകുന്ന പൊട്ടാസിയം ബ്രോമെറ്റ് ഇനി ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ

കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് പോലും കാരണമായേക്കമെന്ന കണ്ടെത്തലിനെ തുടർന്ന് പൊട്ടാസിയം ബ്രോമേറ്റ് ഭക്ഷ്യ പദാർഥങ്ങളിൽ ഉപയോഗിക്കുന്നതിന് നിരോധനം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോർമെന്റ്(സി.എസ്.ഇ)യുടെ കണ്ടെത്തലിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) പൊട്ടാസിയം ബ്രോമേറ്റ് നിരോധിച്ചിരിക്കുന്നതെന്ന് എഫ്.എസ്.എസ്.എ.ഐ സിഇഒ പവൻകുമാർ അഗർവാൾ പറഞ്ഞു.ഇത്തരം രാസവസ്തുകൾ ശരീരത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.പൊട്ടാസ്യം ബ്രോമേറ്റിന് പുറമെ പൊട്ടാസ്യം അയോഡേറ്റും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും നിലവിൽ പൊട്ടാസ്യം ബ്രോമേറ്റിന് മാത്രമാണ് നിരോധനം.

ഇത് പിന്നീട് പ്രത്യേക ശാസ്ത്ര സംഘം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രഡ്,ബേക്കറി ഉൽപന്നങ്ങൾ എന്നിവയിൽ അനുവദനീയമായ അളവിൽ കൂടുതൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നതായി സി.എസ്.ഇ കഴിഞ്ഞ മാസം പുറത്തുവിട്ട പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലവിലുള്ള 80 ശതമാനത്തിലധികം ബ്രാൻഡുകളുടെ ബ്രഡ്, ബൺ, ബേക്കറി ഉൽപന്നങ്ങളിലും ക്യാൻസറിനും മറ്റ് മാരക രോഗങ്ങൾക്കും കാരണമായേക്കാവുന്ന പൊട്ടാസ്യം ബ്രോമേറ്റ്/പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കുന്നതായി കണ്ടത്തെി. പൊട്ടാസിയം അയഡോറ്റ് കൂടുതൽ പരിശോധിക്കുന്നതിനായ് അയച്ചിരിക്കുകയാണ്.

ഉൽപന്നങ്ങൾ കൂടുതൽ മൃദുവാകാനും കേടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരം രാസപദാർഥങ്ങൾ കലർത്തിയിരുന്നത്. നിശ്ചിത അളവിൽ ഇവ ചേർക്കാൻ എഫ്.എസ്.എസ്.എ.ഐ അനുമതി നൽകിയിരുന്നു. എന്നാൽ ആരോഗ്യത്തെ ബാധിക്കും വിധം രാസപദാർഥങ്ങൾ കലർത്തുന്നുണ്ടെന്ന പരിശോധനയിൽ വ്യക്തമായതോടെയാണ് അവ നിരോധിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഇന്ത്യയിലെ പ്രമുഖ ബ്രഡ് നിർമ്മാതക്കൾ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം സ്വമേധയാ നിർത്തുമെന്ന് അറിയിച്ചിരുന്നു.ഇത്തരം രാസവസ്തുക്കൾ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയതിനാൽ മിക്ക വിദേശ രാജ്യങ്ങളിലും നേരത്തെ തന്നെ നിരോധിച്ചവയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP