Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കളക്ഷനിലും ക്ലാസ്സ് എൻട്രിയുമായി പൊന്നിയിൻ സെൽവൻ;ബോക്‌സോഫീസിൽ ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടി മണിരത്‌നം ചിത്രം;വിദേശത്തടക്കം ചിത്രത്തിന് മകച്ച പ്രതികരണം;സെൽവന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ

കളക്ഷനിലും ക്ലാസ്സ് എൻട്രിയുമായി പൊന്നിയിൻ സെൽവൻ;ബോക്‌സോഫീസിൽ ആദ്യദിനം റെക്കോർഡ് കളക്ഷൻ നേടി മണിരത്‌നം ചിത്രം;വിദേശത്തടക്കം ചിത്രത്തിന് മകച്ച പ്രതികരണം;സെൽവന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ൻ താരനിരയുമായെത്തിയ മണിരത്‌നത്തിന്റെ ക്ലാസ്സ് ചിത്രമായ പൊന്നിയിൻ സെൽവന് ഓപ്പണിങ് ഡേ കളക്ഷനിൽ ലഭിച്ചത് മാസ്സ് എൻട്രി. ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി 78.29 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്ന ഔദ്യോഗിക വിവരം.

ഈ വർഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവനെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്തു.ബോക്‌സ്ഓഫിസിൽ വെന്നിക്കൊടി പാറിച്ച് മണിരത്‌നം ചിത്രം തമിഴ്‌നാട്ടിൽ നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്.അജിത് ചിത്രം വലിമൈ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. കമൽഹാസൻ ചിത്രം വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിൻ സെൽവൻ മൂന്നാമതെത്തിയത്. 20.61 കോടിയാണ് 'വിക്ര'മിന്റെ ആദ്യദിന വരുമാനം. ചിയാൻ വിക്രം നായകനായ കോബ്ര 13 കോടിയാണ് ആദ്യദിനം നേടിയത്.

മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള സിനിമയുടെ കളക്ഷൻ കണക്കുകൾ

കേരളം: 3.70 കോടി

ആന്ധ്രപ്രദേശ്/തെലങ്കാന: 5.93 കോടി

കർണാടക: 5.04 കോടി

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും: 3.51 കോടി

വിദേശ രാജ്യങ്ങളിൽ നിന്നും: 34.25 കോടി

ആകെ കലക്ഷൻ (ആദ്യദിനം): 78.29 കോടി 

വിദേശ രാജ്യങ്ങളിലും അപ്രതീക്ഷിത പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും സെൽവൻ വാരിയത്. അമേരിക്കൻ ബോക്സ് ഓഫിസിൽ നിന്നുമാത്രം എട്ടു കോടി കലക്ഷൻ ലഭിച്ചു.പൊന്നിയിൻ സെൽവൻ' ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നായിരുന്നു ആദ്യ ദിവസം തൊട്ടെ വന്ന പ്രതികരണങ്ങൾ. എന്തായാലും മണിരത്‌നം ചിത്രം വൻ ഹിറ്റിലേക്ക് കുതിക്കും എന്ന സൂചനയാണ് ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ട് വന്നതിലൂടെ വ്യക്തമാകുന്നത്.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രമൊരുക്കിയിരിക്കുന്നത്.ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP