Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ കലാലയങ്ങൾ ഇനിയും ഇടത് മനസ് കൈവിട്ടിട്ടില്ലെന്ന് പോണ്ടിച്ചേരി; ലാൽ സലാമിനൊപ്പം നീൽ സലാമും ഏറ്റുപാടിയതോടെ സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ-എഐഎസ്എഫ്-എപിഎസ്എഫ് മുന്നണി നേടിയത് ഏകപക്ഷീയ വിജയം; പ്രാദേശിക വിദ്യാർത്ഥി സംഘടനകളെ കൂട്ടുപിടിച്ചിട്ടും പച്ചതൊടാതെ എൻഎസ്‌യുവും എബിവിപിയും

രാജ്യത്തെ കലാലയങ്ങൾ ഇനിയും ഇടത് മനസ് കൈവിട്ടിട്ടില്ലെന്ന് പോണ്ടിച്ചേരി; ലാൽ സലാമിനൊപ്പം നീൽ സലാമും ഏറ്റുപാടിയതോടെ സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ-എഐഎസ്എഫ്-എപിഎസ്എഫ് മുന്നണി നേടിയത് ഏകപക്ഷീയ വിജയം; പ്രാദേശിക വിദ്യാർത്ഥി സംഘടനകളെ കൂട്ടുപിടിച്ചിട്ടും പച്ചതൊടാതെ എൻഎസ്‌യുവും എബിവിപിയും

മറുനാടൻ മലയാളി ബ്യൂറോ

പോണ്ടിച്ചേരി: രാജ്യത്തെ കലാലയങ്ങൾ ഇടത് മനസ് കൈവിട്ടില്ലെന്ന് തെളിയിച്ച് പോണ്ടിച്ചേരി സർവകലാശാല. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ നേടിയത് തിളക്കമാർന്ന വിജയം. പ്രധാന ഇടത് വിദ്യാർത്ഥി സംഘടനകളായ എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകൾക്ക് പുറമേ അംബേദ്ക്കർ പെരിയാർ സ്റ്റുഡന്റ്സ് ഫോറവും മുന്നണിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിന്നായി പുറത്തുവരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് ഫലമാണ് പോണ്ടിച്ചേരിയിലേത്. സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡന്റായി എസ്എഫ്‌ഐ നേതാവ് പരിചയ് യാദവും വൈസ് പ്രസിഡന്റുമാരായി എഐഎസ്എഫ് നേതാവ് ജെ കുമാറും എസ്എഫ്‌ഐയിലെ ജി മമതയും തെരഞ്ഞെടുക്കപ്പെട്ടു.

ജനറൽ സെക്രട്ടറിയായി എപിഎസ്എഫ് നേതാവ് കുരൾ അൻപൻ, ജോയിന്റ് സെക്രട്ടറിയായി കുര്യാക്കോസ് ജൂനിയർ, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി രൂപം ഹസാരിക, അൽ റിഷാൽ ഷാനവാസ്, ശ്വേത വെങ്കടേശ്വരൻ, അനഘ എസ്, ധനവർധിനി, റിതീഷ് കൃഷ്ണ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

എൻഎസ്‌യു സഖ്യത്തിൽ എഎസ്എ,എംഎസ്എഫ്,ഫ്രറ്റേർണിറ്റി സംഘടനകളും ഉണ്ടായിരുന്നു. എബിവിപിയും പ്രാദേശിക വിദ്യാർത്ഥി സംഘടനയായ പിയുഎസ്എഫും ചേർന്ന സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. വിദ്യാർത്ഥികൾ നേരിട്ട് വോട്ട് ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ആദ്യ ഘട്ടത്തിൽ ഇരു സഖ്യത്തെയും പരാജയപ്പെടുത്തി എസ്എഫ്‌ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 27 സീറ്റുകളാണ് എസ്എഫ്‌ഐ ഒറ്റയ്ക്ക് നേടിയത്.

എതിരാളികളുടെ കുപ്രചരണങ്ങളെയും ഭീഷണിയെയും ആക്രമണത്തെയും അതിജീവിച്ചാണ് എസ്എഫ്‌ഐയുടെ വിജയം. ആകെയുള്ള 70 പ്രതിനിധികളിൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളെ മാത്രമാണ് എബിവിപിക്ക് വിജയിപ്പിക്കാനായത്. 

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച വിദ്യാർത്ഥിനിയുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇതിനെതിരേ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതോടെ വോട്ടെടുപ്പ് നീട്ടിവെക്കുകയായിരുന്നു.തുടർന്ന് വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പും യൂണിയൻ വോട്ടെണ്ണലും ബുധനാഴ്ച നടക്കുമെന്ന് തിരഞ്ഞെടുപ്പ് വാരണാധികാരിയായ പ്രൊഫ. ദേവിപ്രസാദ് അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ വോട്ടെണ്ണൽ നടക്കുന്ന ബൂത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞവർഷവും എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള പാനലാണ് വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP