Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുപിയിൽ പീഡനത്തിന് പൊലീസും; പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടു പൊലീസുകാർക്കെതിരെ കേസ്

ലക്‌നോ: ലൈംഗിക പീഡനങ്ങളുടെ പേരിൽ നിരന്തരം പഴികേൾക്കുന്ന ഉത്തർപ്രദേശിൽ നിന്ന് പുതിയ സംഭവം. ഉത്തർപ്രദേശിലെ ബദൗനിൽ പതിനാലു വയസുകാരിയെ പൊലീസുകാർ പീഡിപ്പിച്ചു.

കാറിനുള്ളിൽവച്ചാണ് രണ്ടു പൊലീസുകാർ പെൺകുട്ടിയെ പീഡിപ്പിച്ചത്. രാത്രിയിൽ ടോയ്‌ലറ്റിൽ പോകാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ പൊലീസുകാർ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷമാണ് പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസുകാരും ഒളിവിലാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി.

ബുധനാഴ്ച രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടിയെ പൊലീസുകാർ കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ പശ്ഛാത്തലത്തിൽ പൊലീസുകാരെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP