Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീപ്പിന് മുകളിൽ മുപ്പത്തഞ്ചുകാരിയെ കെട്ടിയിട്ട് വാഹനമോടിച്ച് പൊലീസിന്റെ ക്രൂരത ! മൂന്നു കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളിൽ നിന്നും വീണ് യുവതിക്ക് പരുക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം

ജീപ്പിന് മുകളിൽ മുപ്പത്തഞ്ചുകാരിയെ കെട്ടിയിട്ട് വാഹനമോടിച്ച് പൊലീസിന്റെ ക്രൂരത ! മൂന്നു കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളിൽ നിന്നും വീണ് യുവതിക്ക് പരുക്ക്; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

അമൃതസർ: മുപ്പത്തഞ്ചുകാരിയായ യുവതിയെ ജീപ്പിന് മുകളിൽ കെട്ടിയിട്ട് പൊലീസ് ക്രൂരത. പൊലീസ് ഉദ്യോഗസ്ഥർ തന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് യുവതിയെ പൊലീസ് വാഹനത്തിന് മുകളിൽ കെട്ടിയിട്ടത്. യുവതിയുടെ പരാതിക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പഞ്ചാബിലെ അമൃതസറിലുള്ള ഷെഹ്സാദയിൽ റോഡ് ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

ജസ്വീന്ദർ കൗർ എന്ന യുവതിയെ ജീപ്പിനു മുകളിൽ കെട്ടിയിട്ട ശേഷം പൊലീസ് ജീപ്പ് ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറംലോകം അറിയുന്നത്. മൂന്ന് കിലോമീറ്ററോളം ഓടിയ ജീപ്പിന് മുകളിൽ നിന്നും യുവതി താഴേക്കു വീണു. തലയ്ക്കും കൈക്കും പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ സ്ത്രീയുടെ ഭർതൃപിതാവിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് അവരുടെ വീട്ടിലെത്തിയത്. അദ്ദേഹം വീട്ടിൽ ഇല്ലാതിരുന്നതിനാൽ പൊലീസ് സ്ത്രീയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഇത് തടഞ്ഞ സ്ത്രീയെ ബലമായി ജീപ്പിന്റെ മുന്നിൽ കയറ്റിയെന്നാണ് പരാതി. പ്രാണരക്ഷാർഥം ബോണറ്റിൽ നിന്നും താൻ ജീപ്പിനു മുകളിലേക്ക് കയറിയെന്നാണ് സ്ത്രീ പറയുന്നത്. അതിനുശേഷമാണ് പൊലീസ് അവരെ ജീപ്പിനു മുകളിൽ കെട്ടിയിട്ടതെന്നും യുവതി പറയുന്നു. യുവതിയുടെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP