Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം; നേരെ ചൊവ്വേ പണിയെടുക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയും; ഒഡീഷ സർക്കാർ നടപ്പിലാക്കുന്ന 'മോ സർക്കാർ ഇനിഷ്യേറ്റീവ്' പദ്ധതി ഒക്ടോബർ രണ്ട് മുതലെന്നും നവീൻ പട്‌നായിക്

'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം; നേരെ ചൊവ്വേ പണിയെടുക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയും; ഒഡീഷ സർക്കാർ നടപ്പിലാക്കുന്ന 'മോ സർക്കാർ ഇനിഷ്യേറ്റീവ്' പദ്ധതി ഒക്ടോബർ രണ്ട് മുതലെന്നും നവീൻ പട്‌നായിക്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: 'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതിയുമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ടെക്‌നോളജി(സാങ്കേതിക വിദ്യ), ട്രാൻസ്പരൻസി(സുതാര്യത), ടീം വർക്ക്(കൂട്ടായ പ്രവർത്തനം), ടൈം, ട്രാൻസ്ഫർമേഷൻ(പരിവർത്തനം) എന്നിങ്ങനെ 'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കാനിരിക്കുന്ന 'മോ സർക്കാർ ഇനിഷ്യേറ്റീവ്' പദ്ധതിയെ സംബന്ധിച്ച് നടന്ന സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 635 പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരുമായും പട്‌നായിക് വീഡിയോ സംവിധാനത്തിലൂടെ സംവദിച്ചു. ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്ന് തരംതാഴ്‌ത്തുമെന്ന് നവീൻ പട്‌നായിക് വ്യക്തമാക്കി. ജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമെന്നും ഒക്ടോബർ രണ്ടുമുതൽ സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന ആളുകളുടെ ഫോൺ നമ്പരുകൾ രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് അത് 'മോ സർക്കാരി'ന്റെ പ്രത്യേക വെബ് പോർട്ടലിന് കൈമാറും. രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഫോൺ നമ്പരിലേക്ക് ഓട്ടോമാറ്റിക് സന്ദേശം അയയ്ക്കും. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 നമ്പരുകളിലേക്ക് വിളിച്ച് പൊലീസ് സ്റ്റേഷനിലെ അനുഭവവും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മറ്റും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോൺ നമ്പരുകൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾക്ക് പരാതി അറിയിക്കാൻ 'മോ സർക്കാരി'ന്റെ വെബ് പോർട്ടലിലെ ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്താമെന്നും പട്‌നായിക് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പരാതി പരിഗണിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണിച്ചാൽ ജനങ്ങൾക്ക് എസ്‌പിയെയോ ഡിഐജിയെയോ പരാതിയുമായി സമീപിക്കാം. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും. നികുതി അടയ്ക്കുന്ന ജനങ്ങളുടെ പണം കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളാണ് എല്ലാവർക്കും മുകളിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വിദ്യയും സുതാര്യതയും കൂട്ടായ പ്രവർത്തനവും കൊണ്ട് പരിവർത്തനം സാധിക്കും എന്ന് നവീൻ പട്‌നായിക് നേരത്തേ സിവിൽ സർവീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. സമയത്തെ അവഗണിക്കാനാകില്ല എന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP