Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ

നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പ്രദീപ് യുവതികളിൽ നിന്നായി കരസ്ഥമാക്കിയത് ലക്ഷങ്ങൾ; ഐടി കമ്പനിയിൽ ഭാര്യക്കും തനിക്കും സ്ഥിരം നൈറ്റ് ഷിഫ്റ്റായതോടെ പരസ്പരം കാണുന്നത് തന്നെ വിരളം; ലൈഫിന്റെ ബോറടി മാറ്റാൻ തുടങ്ങിയ പരിപാടിയിൽ യുവാവിന്റെ വലയിൽ വീണത് 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 600ഓളം യുവതികൾ; ഇരയായ ഒരു യുവതിയുടെ പരാതിയിൽ വില്ലൻ അറസ്റ്റിലായതോടെ പുറത്ത് വന്നത് വമ്പൻ ബ്ലാക്ക്‌മെയിലിങിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന യുവതിയുടെ പരാതിയിൽ ഐടി കമ്പനി ജീവനക്കാരൻ അറസ്റ്റിലായതോടെ പുറത്തു വരുന്നത് നൂറുകണക്കിന് സ്ത്രീകളെ ചതിച്ചതിന്റെ ചരിത്രം. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാൻ എന്ന പ്രദീപിനെ(33)യാണ് യുവതിയുടെ പരാതിയെ തുടർന്ന് സൈബരാബാദ് പൊലീസ് ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്നതായിരുന്നു പ്രദീപിന്റെ സ്ഥിരം പരിപാടി.

 പ്രദീപിന്റെ ബ്ലാക്ക്മെയിലിങിന് ഇരയായ യുവതി സൈബരാബാദ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് വൻ ബ്ലാക്ക്മെയിലിങിനെ സംബന്ധിച്ച് പുറത്തറിയുന്നത്. ഐ.ടി. ജീവനക്കാരനായ പ്രദീപ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്.ആർ. എക്സിക്യൂട്ടിവ് എന്ന വ്യാജേനയാണ് സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന സ്ത്രീകളെ ഇയാൾ നേരിട്ടുള്ള അഭിമുഖത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തും. ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിയായതിനാൽ ശരീരപ്രകൃതിയെക്കുറിച്ച് വിലയിരുത്താൻ നഗ്‌നചിത്രങ്ങളും ആവശ്യപ്പെടും. ഇത്തരത്തിൽ ചതിയിൽപ്പെട്ടവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് പിന്നീട് ബ്ലാക്ക്മെയിൽ ചെയ്തിരുന്നത്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഇയാൾ പല സ്ത്രീകളിൽനിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

ആദ്യം നേരംപോക്കിനുവേണ്ടി സ്ത്രീകളുടെ മൊബൈൽ നമ്പർ മാത്രമാണ് വാങ്ങിയിരുന്നതെന്നും ഒരിക്കലും ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ചെന്നൈയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനും അന്വേഷണത്തിനുമായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ 16 സംസ്ഥാനങ്ങളിൽനിന്നുള്ള ഏകദേശം 600-ഓളം സ്ത്രീകളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തിയതായി പ്രദീപ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത് രഹസ്യ പാസ്വേർഡ് ഉപയോഗിച്ച് ലാപ്ടോപ്പിലും മൊബൈൽ ഫോണിലും സൂക്ഷിച്ചിരുന്നു.

പ്രദീപിന്റെ ഭാര്യയും ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയാണ്. സ്ഥിരം രാത്രി ഷിഫ്റ്റിൽ ജോലിചെയ്യുന്ന പ്രദീപും ഭാര്യയും തമ്മിൽ കണ്ടുമുട്ടുന്നതുപോലും വിരളമാണെന്നും ഇതിനെതുടർന്നാണ് പ്രദീപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കടന്നതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP