Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഭക്ഷണാവശിഷ്ടങ്ങൾ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തർക്കം; പൊലീസുകാരനെയും അമ്മയെയും സഹോദരിയെും അയൽക്കാർ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കോൺസ്റ്റബിളായ അഭിജിത്ത്

മറുനാടൻ ഡെസ്‌ക്‌

ലഖ്നോ: ഭക്ഷണാവശിഷ്ടങ്ങൾ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പൊലീസുകാരനെയും അമ്മയെയും സഹോദരിയെും ബന്ധുക്കളായ അയൽക്കാർ വെട്ടിക്കൊന്നു. ഉത്തർ പ്രദേശിലെ ബന്ത ജില്ലയിലെ ചമ്രൗദിയിലാണ് സംഭവം.

യു.പി പൊലീസിൽ കോൺസ്റ്റബിളായ അഭിജിത്ത്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ത ഐ.ജി പറഞ്ഞു. പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഭക്ഷണാവശിഷ്ടങ്ങൾ അഭിജിത്തിന്റെ വീട്ടിലേക്ക് തള്ളിയതോടെയാണ് തർക്കം ആരംഭിച്ചത്. സംഭവം ചോദ്യം ചെയ്ത അഭിജിത്തിന്റെ സഹോദരിയെ അയൽപക്ക വീട്ടുകാർ അധിക്ഷേപിച്ചു. തുടർന്ന് കുടുബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തിരിച്ചുവന്ന ഇവർ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു.സാമ്പത്തിക കാര്യങ്ങളിലെ പകയും സംഭവത്തിന് പിന്നിലുണ്ടാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP