Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപി എംഎൽഎ തല്ലിയൊടിച്ച കാൽ ശക്തിമാനു നഷ്ടമാകില്ല; പൊലീസിന്റെ കുതിരയിൽ അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം

ബിജെപി എംഎൽഎ തല്ലിയൊടിച്ച കാൽ ശക്തിമാനു നഷ്ടമാകില്ല; പൊലീസിന്റെ കുതിരയിൽ അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം

ഡെറാഡൂൺ: സമരത്തിനിടെ ബിജെപി എംഎ‍ൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം തല്ലിയൊടിച്ച കാൽ ശക്തിമാൻ എന്ന കുതിരയ്ക്ക് നഷ്ടമാകില്ല. പത്ത് ഡോക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ഫലം കണ്ടു.

സമരത്തിനിടെ കാൽ തല്ലിയൊടിച്ചതിനെ തുടർന്നു കാൽ മുറിച്ചു മാറ്റേണ്ടിവരുമെന്നായിരുന്നു അധികൃതർ ആദ്യം ഭയപ്പെട്ടിരുന്നത്. എന്നാൽ, ഇനി അതിന്റെ ആവശ്യമില്ലെന്നാണു ഡോക്ടർമാർ പറയുന്നത്.

ശസ്ത്രക്രിയ പിന്നിട്ട ശക്തിമാനെ ശുശ്രൂഷിക്കാൻ വൻ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ശക്തിമാന്റെ ദയനീയാവസ്ഥയറിഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെ നിരവധിപ്പേർ പൊലീസ് കേന്ദ്രത്തിലെത്തിയിരുന്നു.

മുസൂറി എംഎ‍ൽഎ ഗണേശ് ജോഷിയാണ് കുതിരയ്‌ക്കെതിരെ ആക്രമണം നടത്തിയത്. പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ പൊലീസിനൊപ്പം എത്തിയതായിരുന്നു ശക്തിമാൻ. അതേസമയം, ഇക്കാര്യം ഗണേശ് ജോഷി പൂർണ്ണമായും നിഷേധിച്ചിരുന്നു. കുതിര തങ്ങളുടെ പ്രവർത്തകന്റെ മേൽ കയറുകയായിരുന്നുവെന്നും അയാളിപ്പോൾ ആശുപത്രിയിലാണെന്നുമാണു എംഎൽഎ പറഞ്ഞത്. കുതിരയുമായി പ്രതിഷേധ സ്ഥലത്തെത്തിയ പൊലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രക്ഷോഭത്തിനിടെ ലാത്തിയുമായി ഓടിയടുത്ത എംഎ‍ൽഎ ശക്തിമാനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു.

പത്തുവർഷങ്ങൾക്കു മുൻപ് സമ്മാനമായി പൊലീസിനു ലഭിച്ച കുതിരയാണു ശക്തിമാൻ. ഇപ്പോൾ 13 വയസ്സാണ് ഈ കുതിരയ്ക്കുള്ളത്. മൂന്നു വയസ്സുമുതൽ പൊലീസിന്റെ ഔപചാരിക പരേഡുകളിൽ ശക്തിമാൻ ഭാഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP