Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി എംഎൽഎ ആക്രമിച്ചു പരിക്കേൽപ്പിച്ച കുതിര 'ശക്തിമാൻ' മരണത്തിനു കീഴടങ്ങി; യാത്രയായതു കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കഴിയാതെ

ബിജെപി എംഎൽഎ ആക്രമിച്ചു പരിക്കേൽപ്പിച്ച കുതിര 'ശക്തിമാൻ' മരണത്തിനു കീഴടങ്ങി; യാത്രയായതു കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കഴിയാതെ

ഡെറാഡൂൺ: സർക്കാരിനെതിരെ പ്രതിഷേധവുമായി എത്തിയ ബിജെപി എംഎൽഎ കാൽ തല്ലിയൊടിച്ച കുതിര ശക്തിമാൻ മരിച്ചു. കൃത്രിമക്കാൽ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതിനാലാണു ശക്തിമാൻ മരിച്ചത്.

ബിജെപി എംഎൽഎ ഗണേശ് ജോഷിയാണു പ്രതിഷേധത്തിനിടെ ശക്തിമാന്റെ കാൽ തല്ലിയൊടിച്ചത്. മുറിച്ചുമാറ്റിയ പിൻകാലിന് പകരം കൃത്രിമക്കാൽ വച്ചിരുന്നു. എന്നാൽ ഇതിൽ അണുബാധ ചെറുക്കാൻ കഴിയാഞ്ഞതോടെ ശക്തിമാൻ മരണത്തിനു കീഴടങ്ങി.

ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെതിരെയുള്ള ബിജെപി പ്രതിഷേധത്തിനിടയിലാണ് അശ്വാരൂഢ സേനയിലെ ശക്തിമാൻ എന്ന കുതിരയുടെ കാൽ എംഎൽഎ ഗണേശ് ജോഷി അടിച്ചൊടിച്ചത്. കഴിഞ്ഞ മാർച്ച് പതിനാലിനായിരുന്നു സംഭവം. ലാത്തി ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ഗണേശ് ജോഷി കുതിരയെ അടിക്കുകയായിരുന്നു. അടിക്കൊണ്ട് കാൽ ഒടിഞ്ഞു തൂങ്ങിയ കുതിരയെ ആംബുലൻസിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു വൈകുന്നേരം ആറ് മണിയോടെയാണ് ശക്തിമാൻ മരണത്തിന് കീഴടങ്ങിയത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഫണ്ടുകൾ ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയ്ക്കാണ് കുതിരയ്ക്ക് മർദനമേറ്റത്. കുതിരപ്പുറത്ത് വന്ന പൊലീസുകാർ പ്രക്ഷോഭകരെ തടഞ്ഞപ്പോൾ എംഎൽഎ ഉൾപ്പെടെയുള്ളവർ വടികളുമായി കുതിരയെ അക്രമിക്കുകയായിരുന്നു.

കുതിരയെ ആക്രമിച്ച സംഭവത്തിൽ ഗണേശ് ജോഷിക്കെതിരെ കേസെടുത്തിരുന്നു. എംഎ‍ൽഎയുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പതിനാലുകാരനായ ശക്തിമാൻ 2006 മുതൽ ഉത്തരാഖണ്ഡ് പൊലീസിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. 95,000 രൂപയ്ക്കാണ് പൊലീസ് സേന ഇവനെ സ്വന്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP