Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസ് നായ മണം പിടിച്ച് ഓടിയത് 12 കിലോമീറ്റർ; ഒടിയെത്തിയത് പ്രതിയുടെ വീടിന് മുന്നിലും; തെളിഞ്ഞത് പ്രമാദമായ കൊലക്കേസും; ഒൻപത് വയസുകാരൻ പൊലീസ് നായയാണ് കർണാടക പൊലീസിന്റെ മിന്നും താരം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു:പൊലീസ് നായയുടെ സഹായത്തോടെ തെളിയിച്ചതുകൊലപാതക കേസിനും കവർച്ചയ്ക്കുമുള്ള തുമ്പ്. കർണാടക പൊലീസാണ് ടോബർമാൻ ഇനത്തിൽപ്പെട്ട ഒൻപത് വയസുള്ള തുംഗ എന്ന പൊലീസ് നായയുടെ സഹായത്തോടെ തെളിയിച്ചത്. ചന്ദ്രാ നായക്ക് എന്നയാളുടെ കൊലപാതകത്തിന്റെയും കവർച്ചാക്കേസിന്റെയും ഭാഗമായാണ് പൊലീസ് നായയെ കൊണ്ടു വന്നത്. ചന്ദ്രാ നായക്കിന്റെ കൂട്ടുകാരനായ ചേതനാണ് കൊലപാതകം നടത്തിയത്.

സംഭവം നടന്ന സ്ഥലത്ത് നിന്ന് നായ ഓടിയത് 12 കിലോമീറ്ററോളമാണ്. തുടർന്ന് ഓട്ടം നിർത്തിയത് പ്രതിയുടെ വീടിന് മുന്നിലും. ബംഗളൂരുവിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള ദാവൻഗരെയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നായയെ എത്തിച്ചത്. രാത്രി 9.30ന് മണം പിടിച്ച് ഓടാൻ തുടങ്ങിയ തുംഗ 12 കിലോമീറ്റർ അകലെയുള്ള കാശിപൂരിലാണ് നിന്നത്.
ഏകദേശം 12.30 വരെയാണ് നായ ഓടിയത്.

ബന്ധുക്കളൊടൊപ്പം പ്രതി താമസിക്കുന്ന വീടിന് മുൻപിലാണ് പൊലീസ് നായ ഓട്ടം നിർത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സാധാരണയായി പൊലീസ് നായ മണംപിടിച്ച് അഞ്ചു കിലോമീറ്റർ ദൂരം വരെ മാത്രമേ ഓടാറുള്ളൂ. എന്നാൽ തുംഗ 12 കിലോമീറ്റർ ദൂരം ഓടിയ ശേഷമാണ് നിന്നത്. കൊള്ളയടിച്ച സ്വർണാഭരണങ്ങൾ പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ചേതനൊപ്പം ഒപ്പമുണ്ടായിരുന്ന രണ്ട് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP