Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഞങ്ങൾ കർഷകരുടെ മക്കളാണ്; അവർക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും; കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻബാദ് സമര നായിക; ബിൽകിസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസും

'ഞങ്ങൾ കർഷകരുടെ മക്കളാണ്; അവർക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും; കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻബാദ് സമര നായിക; ബിൽകിസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻബാദ് സമര നായിക ബിൽകിസ് ബാനു. പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ ബിൽകിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിൽ വെച്ച് ബിൽകിസിനെയും കൂട്ടരേയും പൊലീസ് തടയുകയായിരുന്നു.

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിംഘുവിൽ എത്തുമെന്ന് നേരത്തെ ബിൽകിസ് വ്യക്തമാക്കിയിരുന്നു. 'ഞങ്ങൾ കർഷകരുടെ മക്കളാണ്. അവർക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും. സർക്കാർ ഞങ്ങളെ കേൾക്കണം'-അവർ പറഞ്ഞു. ഷഹീൻബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ 82-കാരിയായ ബിൽകിസ് ഷഹീൻബാഗിന്റെ മുത്തശ്ശി എന്നാണ് അറിയപ്പെടുന്നത്. പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടമാണ് ബിൽകിസ് മുത്തശിയെ പ്രതിഷേധത്തിന്റെ മുഖമായി മാറ്റിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ബിൽകിസിനൊപ്പം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു പങ്കെടുത്തത്.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും രംഗത്തെത്തി. ഉത്തർപ്രദേശ്- ഡൽഹി അതിർത്തിയായ ഗസ്സിപൂർ-ഗസ്സിയാബാദ് അതിർത്തിയിലാണ് ആസാദും സംഘവും എത്തിയത്.

അതിനിടെ, കർഷകർക്ക് പിന്തുണയുമായി കായികതാരങ്ങളും രം​ഗത്തെത്തി. പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കളാണ് കേന്ദ്ര സർക്കാരിനെതിരെ സമരം നയിക്കുന്ന കർഷകർക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച പുരസ്‌കാരങ്ങൾ തിരികെനൽകുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ പ്രമുഖ കായികതാരങ്ങളും പരിശീലകരും പത്രസമ്മേളനം നടത്തിയാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിംപിക് സ്വർണമെഡൽ ജേതാവും അർജുന ജേതാവുമായ ഹോക്കി താരം ഗുർമൈൽ സിങ്, ഒളിംപിക് ഹോക്കി താരവും അർജുന അവാർഡ് ജേതാവുമായ സജ്ജൻ ചീമ, മുൻ ഇന്ത്യൻ ഹോക്കി കാപ്റ്റൻ രാജ്ബിർ കൗർ എന്നിവരടക്കമുള്ള കായികതാരങ്ങളാണ് കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

രാജ്യത്തെ കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാറിന്റെ നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തങ്ങൾക്കു ലഭിച്ച പുരസ്‌കാരങ്ങൾ മടക്കി നൽകി പ്രതിഷേധിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ പഞ്ചാബിലെ കായികതാരങ്ങൾക്ക് ലഭിച്ച എല്ലാ മെഡലുകളും തിരികെ നൽകുമെന്ന് പത്രസമ്മേളനത്തിൽ കായികതാരങ്ങൾ പറഞ്ഞു. 150ൽ അധികം പുരസ്‌കാരങ്ങൾ ഇത്തരത്തിൽ മടക്കിനൽകുമെന്ന് അവർ മുന്നറിയിപ്പു നൽകി.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിൽനിന്നുള്ള കലാകാരന്മാരും രംഗത്തെത്തിയിരുന്നു. ദിൽജിത് ദോസഞ്ജ്, ഹർഭജൻ, മൻ തുടങ്ങിയവർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP