Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ കോൺസ്റ്റബിളിന് നേരെ ഭീഷണിയും അസഭ്യവർഷവും; ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അറസ്റ്റിൽ

വനിതാ കോൺസ്റ്റബിളിന് നേരെ  ഭീഷണിയും  അസഭ്യവർഷവും; ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഛണ്ഡീഗഡ്: വനിതാ കോൺസ്റ്റബിളിനെ അപമാനിക്കുകയും,അസഭ്യവർഷം പുലമ്പുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ. റോത്തക്കിലെ വിജിലൻസ് ഡി.എസ്‌പി നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്.

ഡി.എസ്‌പി അപമാനിച്ചെന്ന് കാട്ടി സഹപ്രവർത്തക ആറുമാസം മുൻപാണ് പരാതി നൽകിയത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ഡി.എസ്‌പി അവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അവർ വീണ്ടും പരാതി നൽകുകയും തുടർന്ന് ഡി.എസ്‌പിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP