Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായത് ഏഴുപേർ; പൊലീസ് പിടികൂടിയവരിൽ താഹിർ ഹുസൈന്റെ സഹോദരൻ ഷാ ആലവും

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായത് ഏഴുപേർ; പൊലീസ് പിടികൂടിയവരിൽ താഹിർ ഹുസൈന്റെ സഹോദരൻ ഷാ ആലവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഐബി ഉദ്യോഗസ്ഥന്റെ മരണത്തിൽ പ്രതിയായ താഹിർ ഹുസൈന്റെ സഹോദരൻ ഷാ ആലവും. ഇയാൾ ഉൾപ്പെടെ ഏഴുപേരെയാണ് ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തത്. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ താഹിർ ഹുസൈനെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

അങ്കിത് ശർമ്മയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ താഹിർ ഹുസൈൻ നാടകീയമായി കോടതിയിൽ എത്തുകയായിരുന്നു. കീഴടങ്ങൽ അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കലാപത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ സമിതി. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമിതി കൈമാറി. കലാപം മുൻകൂട്ടി കാണുന്നതിൽ ഇന്റലിജൻസ് സംവിധാനങ്ങളും നിയന്ത്രിക്കുന്നതിൽ പൊലീസും പരാജയപ്പെട്ടു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, പെർവേഷ് വർമ്മ തുടങ്ങിയ നേതാക്കളുടെ വിദ്വേഷ പരാമർശങ്ങളാണ് കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും വസ്തുതാന്വേഷണ സമിതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP