Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് പ്രധാനമന്ത്രി; കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ലെന്നും തീരുമാനം; വിഘടനവാദികളുമായി ചർച്ച വേണമെന്ന് സിപിഐ(എം)

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് പ്രധാനമന്ത്രി; കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ലെന്നും തീരുമാനം; വിഘടനവാദികളുമായി ചർച്ച വേണമെന്ന് സിപിഐ(എം)

ന്യുഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ വിഷയത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. അതേസമയം കശ്മീർ ജനതയുടെ വിശ്വാസം ആർജിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയയ്ക്കില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ വാജ്‌പേയ് സർക്കാരിന്റെ നയം തന്നെ പിന്തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇക്കാര്യം കേന്ദ്രം പ്രതിപക്ഷകക്ഷികളെ അറിയിക്കുകയും ചെയ്തു. സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നു കേന്ദ്രസർക്കാരിനോടു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം തള്ളിക്കളയുകയാണ് കേന്ദ്രസർക്കാർ ചെയ്തത്.

കശ്മീർ വിഷയത്തിൽ ഏകസ്വരത്തിൽ നിലപാട് വ്യക്തമാക്കിയ രാഷ്ട്രീയ പാർട്ടികൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി ബർഹൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കശ്മീർ താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം സർവകക്ഷി യോഗം വിളിച്ചത്.

സംഘർഷം അവസാനിപ്പിക്കുന്നതിന് വിഘടനവാദികൾ ഉൾപ്പെടെ എല്ലാവരുമായും ചർച്ച നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇനിയൊരു ചർച്ചയുണ്ടെങ്കിൽ അത് പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിൽ മാത്രമാകുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

കശ്മീരിലെ വിഘടനവാദികളുമായും ചർച്ച നടത്തണമെന്ന് സിപിഐഎം കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടു. പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നത്അവസാനിപ്പിക്കണം. സിവിലിയൻ ഏരിയകളിൽ അഫ്‌സ്പ നിയമം പിൻവലിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി സർക്കാരിനോടു ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP