Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരോടുള്ള കുടിപ്പക;ക്വാറന്റൈൻ സെന്ററിലെ വാട്ടർ ടാങ്കിൽ വിഷം കലക്കി കൊല്ലാൻ ശ്രമം; മൂന്ന് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലുധിയാന: ക്വാറന്റൈൻ സെന്ററിലെ വാട്ടർ ടാങ്കിൽ വിഷം കലക്കിയ മൂന്ന് ട്രാൻസ് ജെന്ററുകളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്ക് പൊലീസ് ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

2019ൽ പ്രതികളിൽ ഒരാളുടെ സഹോദരനെ മോഷണശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ഇവർ പക വീട്ടാനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കോൺസ്റ്റബൾ ഗുരുപീന്ദർ സിങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജോധ്വാൽ പൊലീസ് സ്റ്റേഷനിലെ എസ്ഐയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കൃഷ്ണ കോളനിയിലെ ഒരു കെട്ടിടത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിരുന്നു. മറ്റു ചിലരേയും ഇതേ സ്ഥലത്ത് ക്വാറന്റൈനിൽ പാർപ്പിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം വാട്ടർ ടാങ്ക് തുറന്ന തനിക്ക് അതിരൂക്ഷമായ ഫിനൈലിന്റെ ഗന്ധം അനുഭവപ്പെട്ടെന്ന് കോൺസ്റ്റബിൾ പറയുന്നു. ടാങ്കിന് സമീപിം പ്രതികളെ കണ്ടെന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP