Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെലുങ്ക് കവി വരവര റാവുവിന് കോവിഡ് എന്ന് റിപ്പോർട്ട്; രണ്ടു വർഷമായി തലോജ ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന റാവുവിന്റെ ആരോ​ഗ്യനില മോശമെന്നും ബന്ധുക്കൾ

തെലുങ്ക് കവി വരവര റാവുവിന് കോവിഡ് എന്ന് റിപ്പോർട്ട്; രണ്ടു വർഷമായി തലോജ ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന റാവുവിന്റെ ആരോ​ഗ്യനില മോശമെന്നും ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തെലുങ്ക് കവിയും സാഹിത്യകാരനുമായ വരവര റാവുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ന് റാവുവിന് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ഏതാനും പരിശോധനകൾക്കായി ജെ.ജെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കവി വരവര റാവു 2 വർഷമായി നവിമുംബൈയിലെ തലോജ ജയിലിൽ വിചാരണത്തടവിലാണ്. മോശം ആരോഗ്യവും കോവിഡ് സാഹചര്യവും ചൂണ്ടികാട്ടി ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് റാവുവിന്റെ കുടുംബാംഗങ്ങളും അഭ്യർഥിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് മനുഷ്യാവകാശ പ്രവർത്തകനും തെലുങ്കു കവിയുമായ വരവര റാവുവിനെ അറസ്റ്റ് ചെയ്തത്‍. ഹൈദരാബാദിൽ ചിക്കാഡ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വന്തം വസതിയിൽ നിന്നുമാണ് വരവര റാവുവിനെ പൂണെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭീമ-കൊറഗാവ് സംഘർഷ കേസിൽ മലയാളി മനുഷ്യാവകാശ പ്രവർത്തകൻ ഉൾപ്പടെ അഞ്ച് പേരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നക്‌സലുകളാണെന്നും ഇവരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നുമാണ് മഹാരാഷ്ട്ര പൊലീസ് അവകാശപ്പെടുന്നത്. റോഡ്‌ഷോ വേളയിൽ മോദിയെ വധിക്കാനായിരുന്നു പദ്ധതി. മാവോയിസ്റ്റ് എന്ന് സംശയിക്കുന്നയാളിൽ നിന്ന് പിടിച്ചെടുത്ത കത്തിൽ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചതെന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ പിടിച്ചെടുത്ത മൂന്ന് കത്തുകളിൽ നിന്നുമാണ് വരവര റാവുവിന്റെ പേര് ഉയർന്നുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP