Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ; നിരണം സ്വദേശിയായ അബ്ദുൾ ജലീൽ പതിമൂന്നുകാരി പെൺകുട്ടിയെ ഒരു വർഷക്കാലമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ; നിരണം സ്വദേശിയായ അബ്ദുൾ ജലീൽ പതിമൂന്നുകാരി പെൺകുട്ടിയെ ഒരു വർഷക്കാലമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീൽ ( 36 ) ആണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അദ്ധ്യാപകനായ പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന മദ്രസയിലെ പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പഢനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു.

ഇതോടെ മാതാപിതാക്കൾ സംഭവം ചൈൽഡ് ലൈനിനെ അറിയിച്ചു. തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP