Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതൊരുതുടക്കം മാത്രം..ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണൂ; ഇനി ആരെങ്കിലും ഭീഷണി ഉയർത്തിയാൽ നമ്മൾ അവരുടെ വീട്ടിൽ കയറി തിരിച്ചടിക്കും; ഇത് 130 കോടി ജനങ്ങളുടെ വിജയം: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വൻ നേട്ടമെന്ന് പ്രധാനമന്ത്രി

ഇതൊരുതുടക്കം മാത്രം..ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണൂ; ഇനി ആരെങ്കിലും ഭീഷണി ഉയർത്തിയാൽ നമ്മൾ അവരുടെ വീട്ടിൽ കയറി തിരിച്ചടിക്കും; ഇത് 130 കോടി ജനങ്ങളുടെ വിജയം: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വൻ നേട്ടമെന്ന് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ജെയ്‌ഷെ മുഹമ്മ്ദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ സുരക്ഷാ സമിതിയുടെ നടപടി തീവ്രവാദം തുടച്ചുനീക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ വൻവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശബ്ദം ആഗോളവേദിയിൽ ഇനി അവഗണിക്കാനാവില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന ദിവസം. ആഗോള സമൂഹത്തിന് ഇതിന്റെ പേരിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

നേരത്തയുണ്ടായിരുന്ന റിമോട്ട് കൺട്രോൾ സർക്കാരിൽ പ്രധാനമന്ത്രിയുടെ ശബ്ദം പോലും കേട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ 130 കോടി ഇന്ത്യാക്കരാരുടെ ശബ്ദം യുഎന്നിൽ കേൾക്കുകയാണ്. ഇത് ഒരു തുടക്കം മാത്രം. ഇനി എന്താണ് സംഭവിക്കുകയെന്ന കാത്തിരുന്നു കണ്ടോളു. ഇന്ത്യയെ ലക്ഷ്യമിടുന്നവർക്കുമുന്നിൽ കർട്ടനിടാനുള്ള സർക്കാർ പദ്ധതിയുടെ ആദ്യ നടപടിയാണ് ഇതെന്നും രാജസ്ഥാനിലെ ജയ്പൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

ഇപ്പോൾ മുതൽ, ആരെങ്കിലും രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുയർത്തിയാൽ, നമ്മൾ അവരുടെ വീട്ടിൽ കയറി അവരെ ഇല്ലാതാക്കും. അവർ വെടിയുണ്ടകൾ ഉതിർത്താൽ നമ്മൾ ബോംബുമായി തിരിച്ചടിക്കും. ഇതൊരു തുടക്കം മാത്രമാണ്. ഇനി എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണൂ- മോദി പറഞ്ഞു. രാഹുൽ ഗാന്ധിയെയും പരോക്ഷമായി മോദി വിമർശിച്ചു. നമ്മൾ ഈ നേട്ടത്തിനായി പണിയെടുക്കുമ്പോൾ, നാമംധാർ തന്റെ ട്വീറ്റുകളിലൂടെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. ഒരുവിഭാഗം അതിൽ വളരെ സന്തുഷ്ടരാവുകയും അവർ മോദിയെ പരിഹസിക്കുകയുമായിരുന്നു. അവരോട് എനിക്ക് പറയാനുള്ളത്, ഇത് മോദിയുടെ മാത്രം വിജയമല്ല എന്നാണ്. ഇത് 130 കോടി ജനതയുടെ വിജയമാണ്. അവർ ഈ ദിവസം അഭിമാനം കൊള്ളട്ടെ, പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP