Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗുരുവായൂർ ദർശനത്തിന് പിന്നാലെ തിരുപ്പതിയിലും അനുഗ്രഹം തേടി പ്രധാനമന്ത്രി; മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ആന്ധ്രാ ഗവർണർ നരസിംഹനും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും; മോദിയുടേത് 2017ന് ശേഷമുള്ള ആദ്യ തിരുപ്പതി സന്ദർശനം

ഗുരുവായൂർ ദർശനത്തിന് പിന്നാലെ തിരുപ്പതിയിലും അനുഗ്രഹം തേടി പ്രധാനമന്ത്രി; മോദിക്ക് ഊഷ്മളമായ സ്വീകരണം നൽകി ആന്ധ്രാ ഗവർണർ നരസിംഹനും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും; മോദിയുടേത് 2017ന് ശേഷമുള്ള ആദ്യ തിരുപ്പതി സന്ദർശനം

മറുനാടൻ ഡെസ്‌ക്‌

തിരുപ്പതി: രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ക്ഷേത്ര ദർശനങ്ങളിലൂടെ അനുഗ്രഹം തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോജി. ഗുരുവായൂരിൽ തൊഴുത് രണ്ടു ദിനം പിന്നിട്ടപ്പോഴാണ് തിരുപ്പതി ക്ഷേത്രത്തിലും മോദി തൊഴാനെത്തിയത്. മുൻപ് 2014ലും 2015ലും 2017ലുമാണ് മോദി തിരുപ്പതിയിൽ തൊഴാനെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി മാലദ്വീപിലും ശ്രീലങ്കയിലും പര്യടനത്തിലായിരുന്നു അദ്ദേഹം.

ക്ഷേത്രസന്ദർശനത്തിന് മുൻപ് പ്രധാനമന്ത്രി ബിജെപി.നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു. ആന്ധ്രാപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ, മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, കേന്ദ്രമന്ത്രി ജി. കൃഷ്ണൻ റെഡ്ഡി, ബിജെപി നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP