Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ ഉടുപ്പ് വാങ്ങാൻ ഗുജറാത്തി വ്യവസായികൾ തമ്മിൽ മത്സരം; ഒബാമയെ കാണുമ്പോൾ ഇട്ട സ്യൂട്ടിന് 1.21 കോടി രൂപയുടെ വാഗ്ദാനം; പ്രധാനമന്ത്രിക്ക് സ്യൂട്ട് ലഭിച്ചത് സമ്മാനമായെന്ന് വെളിപ്പെടുത്തലും

മോദിയുടെ ഉടുപ്പ് വാങ്ങാൻ ഗുജറാത്തി വ്യവസായികൾ തമ്മിൽ മത്സരം; ഒബാമയെ കാണുമ്പോൾ ഇട്ട സ്യൂട്ടിന് 1.21 കോടി രൂപയുടെ വാഗ്ദാനം; പ്രധാനമന്ത്രിക്ക് സ്യൂട്ട് ലഭിച്ചത് സമ്മാനമായെന്ന് വെളിപ്പെടുത്തലും

ന്യൂഡൽഹി: ഒരു സ്യൂട്ടിന് വില 1.21 കോടി രൂപ. വിവാദമുണ്ടാക്കിയ പ്രധാനമന്ത്രി മോദിയുടെ സ്യൂട്ടിന് ഇനിയും വില ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ പോയാൽ ലോകത്തെ ഏറ്റവും വിലകൂടി സ്യൂട്ടു കച്ചവടമായി ഇതു മാറും. ആയിരം തവണ സ്വന്തം പേരെഴുതി വച്ച് ഏറെ പരിഹാസത്തിനിടയായ പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ വിവാദ സ്യൂട്ടാണ് ലേലത്തിൽ ചർച്ചയാകുന്നത്.

ഡൽഹി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് സ്യൂട്ടിനെ വിവാദമാക്കിയത്. പത്ത് ലക്ഷം രൂപ വിലയുള്ള സ്യൂട്ടാണ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ചർച്ച നടത്തുമ്പോൾ മോദി ധരിച്ചിരുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹി തെരഞ്ഞെടുപ്പിൽ ചായക്കടക്കാരനായ മോദിയുടെ പത്ത് ലക്ഷത്തിന്റെ സ്യൂട്ട് വ്യാപകമായി കോൺഗ്രസ് ചർച്ചയുമാക്കി. ഇതിനെ ലേലത്തിന് വച്ചാണ് മോദി രാഷ്ട്രീയ പ്രതിയോഗികൾക്ക് മറുപടി നൽകിയത്. ലേലത്തിൽ കിട്ടുന്നത് ഗംഗാശുചീകരണത്തിന് വയ്ക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതിനിടെ പ്രമുഖമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ രമേഷ്‌കുമാർ ഭിക്കാഭായ് വിരാനി എന്ന വ്യവസായി സ്യൂട്ട് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്ത് എത്തി. തന്റെ മകന്റെ വിവാഹത്തിനു സമ്മാനമായി മോദിക്ക് നൽകിയ വസ്ത്രമാണ് ഇതെന്നും ജനുവരി 26നായിരുന്നു മകന്റെ വിവാഹമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ വച്ചാണ് മോദിക്ക് ആ സ്യൂട്ട് സമ്മാനിച്ചത്.

കോട്ടിൽ മോദിയുടെ പേര് മോണോഗ്രാമിൽ അച്ചടിക്കാനുള്ള ആശയം മകനായ സ്മിത് വിരാനിയുടെതാണ്. അദ്ദേഹം ഈ സമ്മാനം കണ്ട് ആശ്ചര്യപ്പെടുകയും ചെയ്തു. എന്നാൽ സ്യൂട്ടിന് 10 ലക്ഷം രൂപയുണ്ടെന്ന വാർത്തകൾ തെറ്റാണ്. അത്രയും പണം മുടക്കി എന്റെ മകൻ വസ്ത്രം വാങ്ങില്ല. റിപ്പബ്ലിക് ദിനത്തിൽ നടന്ന വിവാഹത്തിന് അദ്ദേഹം ഈ വസ്ത്രം ധരിച്ച് എത്തിയത് ഞങ്ങൾക്കു വളരെയധികം സന്തോഷം തന്നു. ഈ വസ്ത്രം ലേലം ചെയ്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അന്ന് അദ്ദേഹം അറിയിച്ചിരുന്നു, രമേഷ് പറയുന്നു.

ഈ സ്യൂട്ടിനാണ് 1.21 കോടി രൂപ ലേലം വിളി നടന്നിരിക്കുന്നത്. ഗുജറാത്തിലെ സൂററ്റിൽ നിന്നുള്ള വ്യവസായി രജേഷ് ജുനേജയാണ് മോദിയുടെ കോട്ടിന് ഇത്രയും തുക ലേലത്തിൽ വിളിച്ചത്. നേരത്തെ ഗുജറാത്തിൽ നിന്നുള്ള പ്രവാസി വ്യവസായി വരാൽ ചൗകേശി 1.11 കോടി രൂപ ലേലത്തിൽ വിളിച്ചിരുന്നു. സൂററ്റിൽ നിന്നുള്ള സുരേഷ് അഗർവാൾ ഒരു കോടി രൂപയും ലേലത്തിൽ മുന്നോട്ട് വച്ചു. രാജു ബായ് അഗർവാൾ എന്ന വ്യവസായി 51 ലക്ഷം രൂപവിളിച്ചാണ് കോട്ടിന്റെ ലേലം തുടങ്ങിയത്.

ഗംഗാ ശുചീകരണത്തിന് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്ന ധനശേഖരണമെന്നതിലാണ് കോടികൾ നൽകി കോട്ട് സ്വന്തമാക്കാൻ ശ്രമിച്ചതെന്ന് സുരേഷ് അഗർവാൾ പറഞ്ഞു. സാമൂഹിക സേവനത്തിനായുള്ള സംഭാവനയായി ഇതിനെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് അഗർവാൾ ഒരു കോടി രൂപ ലേലത്തിൽ മുന്നോട്ട് വയ്ക്കുമ്പോൾ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ 1.21 കോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച വരെ ലേലത്തിൽ ആർക്കും പങ്കെടുക്കാം. അതുകൊണ്് തന്നെ ലേല തുക ഉയരാൻ സാധ്യതയുണ്ട്. ഇതിനു പുറമെ മോദിക്കു ലഭിച്ച 455 സമ്മാനങ്ങളും ലേലം ചെയ്ത് ഗംഗ ശൂദ്ധീകരിക്കാൻ പണം കണ്ടെത്തുകയാണ് ലക്ഷ്യം.

ഒരു എൻ ജി ഒക്ക് നൽകിയാൽ ഇവ ലേലം ചെയ്ത് സ്വപ്‌ന പദ്ധതിയായ സ്വാച്ഛ ഭാരത പദ്ധതിക്കു പണം കണ്ടെത്താൻ കഴിയുമെന്ന് ചില മന്ത്രിമാർ മോദിയോട് നിർദ്ദേശിച്ചിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക വാരണസിയിലെ ഒരു എൻജിഒക്ക് ദാനം ചെയ്യാനാണു പദ്ധതി. റിപ്പബ്ലിക് ദിന അതിഥിയായെത്തിയ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ സ്വീകരിക്കാനാണ് 'നരേന്ദ്ര ദാമോദർ ദാസ്' എന്നെഴുതിയ സൂട്ട് ധരിച്ച് മോദി പ്രത്യക്ഷപ്പെട്ടത്.

ഡൽഹി തെരഞ്ഞെടുപ്പിൽ ഈ കോട്ട് എഎപിക്ക് ഏറെ ഗുണമുണ്ടാക്കിക്കൊടുക്കയും ചെയ്തു. മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണവുമായി നടക്കുന്ന മോദി പത്തു ലക്ഷം രൂപ മുടക്കി ധരിച്ച സൂട്ട് മെയ്ഡ് ഇൻ യൂകെ ആണെന്നായിരുന്നു കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുലിന്റെ പരിഹാസം. സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിലും ഏറെ പരിഹാസത്തിനിടയാക്കിയ സ്യൂട്ടിലെ പിൻസ്ട്രിപ്പുകൾ പ്രത്യേക വിദ്യയിലൂടെ ഉണ്ടാക്കിയതാണെന്ന് ഫാഷൻ ഡിസൈനർമാർ പറഞ്ഞിരുന്നു. ഇവ കൈ കൊണ്ട് നെയ്തതാകാമെന്നും അവർ പറയുന്നു. ഈ വിവാദങ്ങൾക്ക് വിരാമമിടാനാണ് ലേലവും പിന്നെ രമേഷ്‌കുമാർ ഭിക്കാഭായ് വിരാനിയുടെ വെളിപ്പെടുത്തലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP