Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാനമായത് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിനെന്നും ഇനി രചിക്കേണ്ടത് പുതിയ ഇന്ത്യയും ചരിത്രവും എന്നും പ്രധാനമന്ത്രി; സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി

അവസാനമായത് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിനെന്നും ഇനി രചിക്കേണ്ടത് പുതിയ ഇന്ത്യയും ചരിത്രവും എന്നും പ്രധാനമന്ത്രി; സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതെന്നും നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യാ കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ആഹ്വാനം ചെയ്തായിരുന്നു മോദി രാജ്യത്തോട് സംസാരിച്ചത്. നവംബർ ഒമ്പത് ചരിത്ര ദിനമാണെന്നും സുപ്രീംകോടതി വിധി രാജ്യം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിനാണ് അവസാനമായത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം ഇന്ന് അവസാനിച്ചു. ഇന്ത്യൻ ജനത പുതിയ ചരിത്രം എഴുതി. നീതിന്യായ വ്യവസ്ഥയിലെ സുവർണ്ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടതെന്നും മോദി പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇനി പുതിയ ഇന്ത്യയെ രചിക്കാം. ഇനി പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിക്കു പിന്നാലെ ട്വിറ്ററിലൂടെയും മോദി പ്രതികരിച്ചിരുന്നു. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. 'കോടതി വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണാൻ പാടില്ല. രാമ ഭക്തിയും റഹിം ഭക്തിയും ഉണ്ടായിരിക്കുമ്പോൾത്തന്നെ രാഷ്ട്ര ഭക്തിയെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സമാധാനവും ഒരുമയും ജയിക്കട്ടെ'- മോദി ട്വീറ്റ് ചെയ്തു.

ഏതുവിധത്തിലുള്ള തർക്കങ്ങളും നിയമത്തിന്റെ മാർഗത്തിലൂടെ സൗഹാർദപൂർവം പരിഹരിക്കാമെന്നതിന് തെളിവാണ് സുപ്രീം കോടതി വിധി. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്രവും സുതാര്യതയും ദീർഘവീക്ഷണവും എടുത്തുകാട്ടുന്നതാണ് ഈ വിധി. സമാധാനപൂർവമായ സഹവർത്തിത്വം നിലനിർത്താനുള്ള ഇന്ത്യൻ ജനതയുടെ സഹജമായ പ്രതിജ്ഞാബദ്ധതയാണ് കോടതിവിധിയെത്തുടർന്ന് കാണുന്നതെന്നും മോദി ട്വീറ്റിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP